കാന്തപുരത്തിന്റെ പേരില്‍ സമൂഹ മാധ്യമത്തില്‍ വ്യാജ പ്രചാരണം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാരുടെ പേരിലാണ് വ്യാജ പ്രചാരണം നടത്തിയതത്. ഷാഫി മലബാര്‍ എന്ന ഫെയ്‌സ്ബുക് അക്കൗണ്ട് കൈകാര്യം ചെയ്യുന്നയാളിനെതിരെയാണ് കുന്നമംഗലം പൊലീസ് കേസെടുത്തത്. മര്‍ക്കസിന്റെ പേരും സീലും ഉള്ള ലെറ്റര്‍ പാഡിലാണ് വ്യാജ പ്രസ്താവന പ്രചരിപ്പിച്ചത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7
ഏപ്രില്‍ ഒന്നാം തീയതിയാണ് സോഷ്യല്‍ മീഡിയയിലിലെ വ്യാജ പ്രചാരണം മര്‍ക്കസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. അന്നുതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പ്രചാരണം വീണ്ടും തുടര്‍ന്നതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. കോണ്‍ഗ്രസിനെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കുന്നതാണ് നല്ലതെന്നാണ് പ്രചാരണം. കാന്തപുരത്തിന്റെ ചിത്രം പതിച്ച പ്രസ്താവനകളും പ്രചരിക്കുന്നുണ്ട്.