
യുഎഇ: വിവിധ എമിറേറ്റുകളിലെ പെരുന്നാള്‍ നമസ്‌കാര സമയം വെളിപ്പെടുത്തി
ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം യുഎഇ നിവാസികള്‍ ഈദ് അല്‍ ഫിത്തര്‍ ആഘോഷിക്കുന്നതിനായി ഒരുങ്ങുകയാണ്. റമദാന്‍ അവസാനിക്കുന്നതിന്റെയും ഈദിന്റെ തുടക്കത്തിന്റെയും സൂചന നല്‍കുന്ന ചന്ദ്രക്കലയ്ക്കായി ആകാശം വീക്ഷിക്കാന്‍ യു.എ.ഇയിലെ ചന്ദ്രക്കാഴ്ച സമിതി തിങ്കളാഴ്ച വൈകുന്നേരം യോഗം ചേരും. ചന്ദ്രക്കല കണ്ടാല്‍ ഏപ്രില്‍ 9നാണ് ഈദ്. ഇല്ലെങ്കില്‍ ഏപ്രില്‍ 10ന് പെരുന്നാള്‍ ആഘോഷിക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7
ഇസ്ലാമിലെ എല്ലാ കാര്യങ്ങളെയും പോലെ, ആഘോഷങ്ങളും പ്രത്യേക പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്നു. അധികാരികള്‍ വെളിപ്പെടുത്തിയതും ഹിജ്റി കലണ്ടര്‍ പ്രകാരം കണക്കാക്കിയതുമായ വിവിധ എമിറേറ്റുകളിലെ നമസ്‌കാര സമയങ്ങള്‍ ഇതാ.
ദുബായ്
ദുബായിലെ ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് പ്രതിനിധി രാവിലെ 6.18 ന് പ്രാര്‍ത്ഥന നടത്തുമെന്ന് വെളിപ്പെടുത്തി.
ഷാര്‍ജ
ഷാര്‍ജയിലെ ഇസ്ലാമിക് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് പ്രസിദ്ധീകരിച്ച ഹിജ്റി കലണ്ടര്‍ പ്രകാരം പള്ളികളിലും മുസല്ലകളിലും രാവിലെ 6.17ന് പ്രാര്‍ത്ഥന നടക്കും.
അബുദാബി
ദുബായില്‍ ആരംഭിച്ച് രണ്ടോ നാലോ മിനിറ്റ് കഴിഞ്ഞാണ് പൊതുവെ അബുദാബിയിലെ പ്രാര്‍ത്ഥന നടക്കുക. ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് സെന്റര്‍ പ്രസിദ്ധീകരിക്കുന്ന ഇസ്ലാമിക് ഹിജ്റി കലണ്ടര്‍ പ്രകാരം ഈദ് നമസ്‌കാരം രാവിലെ 6.22ന് അബുദാബി നഗരത്തിലും 6.15ന് അല്‍ ഐനിലും പ്രാര്‍ത്ഥന നടക്കും.
അജ്മാനും ഉമ്മുല്‍ ഖുവൈനും
സാധാരണയായി, ഈ എമിറേറ്റുകളിലെ സമയക്രമം ഷാര്‍ജയ്ക്ക് തുല്യമാണ്. രാവിലെ 6.17.
റാസല്‍ഖൈമയും ഫുജൈറയും
ഈ എമിറേറ്റ്സിലെ സമയം ഷാര്‍ജയേക്കാള്‍ രണ്ട് മിനിറ്റ് പിന്നിലാണ്. രാവിലെ 6.15 ആയിരിക്കും.
Comments (0)