മക്കയിലെ ഗ്രാന്‍ഡ് മസ്ജിദില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചു

മക്കയിലെ ഗ്രാന്‍ഡ് മസ്ജിദില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. മക്കയിലെ മസ്ജിദ് അല്‍ ഹറമിന്റെ മുകളിലത്തെ നിലയില്‍ നിന്ന് ഒരാള്‍ ചാടിയതായി മക്ക മേഖലയിലെ സുരക്ഷാ അതോറിറ്റി അറിയിച്ചു. ആളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി ആവശ്യമായ വൈദ്യസഹായം നല്‍കി.
ഗ്രാന്‍ഡ് മോസ്‌കിന്റെ സുരക്ഷയ്ക്കായുള്ള സ്പെഷ്യല്‍ ഫോഴ്സ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആ വ്യക്തി ആരാണെന്ന് അവര്‍ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താതെ, ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി അതോറിറ്റി എക്‌സിലൂടെ അറിയിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7
2017 ല്‍, ഒരു സൗദി പൗരന്‍ കഅബയ്ക്ക് മുന്നില്‍ നിന്ന് തീകൊളുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സുരക്ഷാ സേന തടഞ്ഞു. 2018-ല്‍ ആത്മഹത്യയുമായി ബന്ധപ്പെട്ട മൂന്ന് വ്യത്യസ്ത സംഭവങ്ങള്‍ നടന്നു. ജൂണ്‍ ആദ്യം, ഒരു ഫ്രഞ്ചുകാരന്‍ പള്ളിയുടെ മേല്‍ക്കൂരയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഒരാഴ്ചയ്ക്ക് ശേഷം ഒരു ബംഗ്ലാദേശി ഇതേ രീതിയില്‍ ആത്മഹത്യ ചെയ്തു. ആ വര്‍ഷം ഓഗസ്റ്റില്‍ ഒരു അറബി പൗരന്‍ ഗ്രാന്‍ഡ് മോസ്‌കില്‍ നിന്ന് ചാടി ജീവനൊടുക്കിയിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy