യുഎഇയിലുണ്ടായ തീപിടിത്തത്തില്‍ മരണമടഞ്ഞ ഇന്ത്യന്‍ പ്രവാസികളെ തിരിച്ചറിഞ്ഞു. ഷാര്‍ജയിലെ അല്‍ നഹ്ദയിലാണ് തീപിടിത്തമുണ്ടായത്. ബംഗളൂരു സ്വദേശിയായ സൗണ്ട് എന്‍ജിനീയര്‍ മൈക്കിള്‍ സത്യദാസ്, മുംബൈ സ്വദേശിനി സംറീന്‍ ബാനു (29) എന്നിവരാണ് മരിച്ചത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7
ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിന് കീഴിലെ ഡി.എക്‌സ്.ബി ലൈവ് എന്ന സ്ഥാപനത്തിലെ സൗണ്ട് എന്‍ജിനീയറായിരുന്നു മരിച്ച സത്യദാസ്. എ.ആര്‍. റഹ്മാന്‍ ഉള്‍പ്പെടെ പ്രമുഖരുടെ സംഗീതക്കച്ചേരികള്‍ക്ക് സൗണ്ട് എന്‍ജിനീയറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ദുബായില്‍ ധനകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായ സംറീന്റെ മയ്യിത്ത് ഖിസൈസില്‍ ഖബറടക്കി. സംറീന്‍ ബാനുവിന്റെ ഭര്‍ത്താവും തീപിടിത്തത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. അടുത്തിടെയാണ് ഇവര്‍ വിവാഹിതരായത്.
വ്യാഴാഴ്ച രാത്രിയാണ് ഷാര്‍ജ അല്‍ നഹ്ദയിലെ 39 നില കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചുവെന്ന് ഷാര്‍ജ പൊലീസ് വെളിപ്പെടുത്തിയിരുന്നു.