
യുഎഇയിലെ ഈദ് അല്‍ ഫിത്തര്‍: നീണ്ട ഇടവേളയില്‍ വിവിധ എമിറേറ്റുകളില്‍ സൗജന്യ പാര്‍ക്കിംഗ്, വിശദാംശങ്ങള്‍ ഇതാ
യുഎഇ നിവാസികള്‍ ഏറ്റവും കാത്തിരിക്കുന്ന ആഘോഷമായ ഈദ് അല്‍ ഫിത്തറിന്റെ തിരക്കിലാണ്. തെരുവുകളിലും പാര്‍ക്കുകളിലും മാളുകളിലും മാര്‍ക്കറ്റുകളിലും വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഇടവേള ആസ്വദിക്കുന്ന സന്ദര്‍ശകരുടെ പ്രവാഹമാണ് കാണാന്‍ സാധിക്കുന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7
ഉത്സവ ആവേശത്തില്‍, വിവിധ എമിറേറ്റുകളിലുടനീളമുള്ള അധികാരികള്‍ നിശ്ചിത ദിവസത്തേക്ക് സൗജന്യ പാര്‍ക്കിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്. നീണ്ട ഇടവേളയില്‍ വിവിധ എമിറേറ്റുകളില്‍ പ്രഖ്യാപിച്ച സൗജന്യ പാര്‍ക്കിംഗ് സമയം ഇങ്ങനെ
അബുദാബി
ഈദ് അല്‍ ഫിത്തര്‍ പ്രമാണിച്ച് ഏപ്രില്‍ 8 തിങ്കളാഴ്ച മുതല്‍ ഏപ്രില്‍ 14 ഞായര്‍ വരെ അബുദാബിയില്‍ പൊതു പാര്‍ക്കിംഗ് സൗജന്യമായിരിക്കുമെന്ന് യുഎഇ തലസ്ഥാനത്തെ ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ അറിയിച്ചു. ഏപ്രില്‍ 15 തിങ്കളാഴ്ച പതിവുപോലെ പണമടച്ചുള്ള പാര്‍ക്കിംഗ് പുനരാരംഭിക്കും.
ദുബായ്
ഏപ്രില്‍ 7 ഞായറാഴ്ച മുതല്‍ (സാധാരണ നോ-പേ പാര്‍ക്കിംഗ് ദിവസമാണ്) ദുബായില്‍ ഉടനീളം വാഹനമോടിക്കുന്നവര്‍ സൗജന്യ പാര്‍ക്കിംഗ് ആസ്വദിക്കുന്നു. ഏപ്രില്‍ 12 വെള്ളിയാഴ്ച ഇത് നീളും. ഇതിലൂടെ താമസക്കാര്‍ക്ക് ആറ് ദിവസത്തെ സൗജന്യ പാര്‍ക്കിംഗ് ലഭിക്കും. ഏപ്രില്‍ 13 ശനിയാഴ്ച മുതല്‍ താരിഫുകള്‍ പുനരാരംഭിക്കും.
ഷാര്‍ജ
ഈദ് അല്‍ ഫിത്തറിന്റെ ഒന്നും രണ്ടും മൂന്നും ദിവസങ്ങളില്‍ പാര്‍ക്കിംഗ് സൗജന്യമായിരിക്കുമെന്ന് ഷാര്‍ജയിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. അതായത് ഏപ്രില്‍ 10, ഏപ്രില്‍ 11, ഏപ്രില്‍ 12 എന്നീ ദിവസങ്ങളില്‍ പാര്‍ക്കിങ്ങിന് താമസക്കാര്‍ പണം നല്‍കേണ്ടതില്ല. നീല സൈന്‍ബോര്‍ഡുകളുള്ള പാര്‍ക്കിംഗ് സോണുകളില്‍ നിരക്കുകള്‍ തുടരും. വെള്ളിയാഴ്ചയും പൊതു അവധി ദിനങ്ങളും ഉള്‍പ്പെടെ ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും ഈ സ്പെയ്സുകള്‍ ഫീസിനു വിധേയമാണ്.
അജ്മാന്‍
ഷവ്വാല്‍ 1 മുതല്‍ ശവ്വാല്‍ 3 വരെ എല്ലാ പാര്‍ക്കിംഗ് ലോട്ടുകളിലും പാര്‍ക്കിംഗ് ഫീസ് അടയ്ക്കുന്നതില്‍ നിന്ന് താമസക്കാരെ ഒഴിവാക്കും. അതിനാല്‍, ഏപ്രില്‍ 10 ബുധനാഴ്ച മുതല്‍ ഏപ്രില്‍ 12 വെള്ളിയാഴ്ച വരെ പാര്‍ക്കിംഗ് സൗജന്യമായിരിക്കും. പതിവ് താരിഫുകള്‍ ഏപ്രില്‍ 13 ശനിയാഴ്ച പുനരാരംഭിക്കും.
Comments (0)