യുഎഇയിലെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് ഉയര്‍ന്നു. ഇന്നലെ മാത്രം ഗ്രാമിനു 4.5 ദിര്‍ഹത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. 24 കാരറ്റിന് 286.25 ദിര്‍ഹവും 22 കാരറ്റിന് 265 ദിര്‍ഹവുമാണ് ഇന്നലത്തെ വില. 21 കാരറ്റിന് 256.76 ദിര്‍ഹം. 18 കാരറ്റിന് 220. ഗോള്‍ഡ് ഔണ്‍സിന് 2350.75 ഡോളറായി.
വിവിധ രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ കൂടുതല്‍ സ്വര്‍ണം ശേഖരിക്കാന്‍ തുടങ്ങിയത് വില കൂടാന്‍ കാരണമായി. ചൈന സെന്‍ട്രല്‍ ബാങ്ക് മാര്‍ച്ചില്‍ മാത്രം 1.6 ലക്ഷം ട്രോയി ഔണ്‍സ് (50 ലക്ഷം ഗ്രാം) സ്വര്‍ണമാണ് വാങ്ങിയത്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ കുറവു വരുത്തുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വില കയറിയത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7