യുഎഇ നിവാസികള്‍ ഈദ് അവധി കഴിഞ്ഞ് ജോലിക്ക് മടങ്ങുമ്പോള്‍ ഇടിമിന്നലോടു കൂടിയ മഴയും ഇങ്ങെത്തും

യുഎഇയിലെ നിവാസികള്‍ ഈ വര്‍ഷത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഇടവേള ആസ്വദിക്കുകയാണ് ഇപ്പോള്‍. മേഘാവൃതമായ ആകാശവും നേരിയ മഴയുമാണ് 9 ദിവസത്തെ ഈദ് അല്‍ ഫിത്തര്‍ അവധി ദിവസങ്ങളില്‍ ഇതുവരെ ഉണ്ടായത്. ഏപ്രില്‍ 14 ന് അവധി അവസാനിച്ച് പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ ജോലിക്ക് തിരികെ കയറും. അതോടെ മഴയും ഇടിമിന്നലോടു കൂടിയ ഇങ്ങെത്തുമെന്നാണ് കാലാവസ്ഥ പ്രവചനം.
വരും ആഴ്ചയില്‍ അസ്ഥിര കാലാവസ്ഥ അബുദാബിയെയും ദുബായെയും ബാധിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനത്തില്‍ പറയുന്നത്. തിങ്കളാഴ്ചത്തെ കാലാവസ്ഥാ സൂര്യപ്രകാശത്തോടെ തുടങ്ങുമെങ്കിലും ഉച്ചയോടെ ഇടിമിന്നലോട് കൂടിയ കാറ്റിന് സാധ്യതയുണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7
പകല്‍ താപനില 31 ഡിഗ്രി സെല്‍ഷ്യസായി ഉയരും. വൈകുന്നേരമാകുമ്പോള്‍, ഇടിമിന്നലോട് കൂടിയ മഴ പെയ്യാനുള്ള സാധ്യത കൂടുതലാണ്. Weather.com പറയുന്നത് അനുസരിച്ച്, രാത്രിയില്‍ മഴയ്ക്കുള്ള സാധ്യത 80% ആണ്.
ചൊവ്വാഴ്ച പകല്‍ മുഴുവന്‍ ഇടിമിന്നലോട് കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. 28 ഡിഗ്രി സെല്‍ഷ്യസിലേക്ക് താപനില ചെറുതായി കുറയും. തെക്ക് കിഴക്ക് നിന്ന് മണിക്കൂറില്‍ 24 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശും. മഴ പെയ്യാന്‍ 80% സാധ്യതയുണ്ട്, വെള്ളപ്പൊക്കത്തിന്റെ സാധ്യതയെക്കുറിച്ച് താമസക്കാര്‍ മുന്‍കൂട്ടി മനസിലാക്കിയിരിക്കണം. രാത്രിയില്‍, ഇടിമിന്നല്‍ തുടരും, മഴയുടെ സാധ്യത 70% വരെ കുറയും. താപനില 23 ഡിഗ്രി സെല്‍ഷ്യസായി കുറയും.
മഴയുടെയും ഇടിമിന്നലിന്റെയും ഫലമായി ചില പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാല്‍ താമസക്കാരും വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കണം. ഡ്രൈവര്‍മാര്‍ വെള്ളം കയറിയ വാടികളും വെള്ളത്തിനടിയിലായ സ്ഥലങ്ങളും ഒഴിവാക്കി ഗതാഗത നിയമങ്ങള്‍ പാലിക്കണം.
ബുധനാഴ്ച കാലാവസ്ഥ മെച്ചപ്പെടും. സൂര്യപ്രകാശവും പ്രതീക്ഷിക്കുന്നു. താപനില ഏകദേശം 27 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. യുഎഇയില്‍ അടുത്ത ആഴ്ചയിലുടനീളം കാലാവസ്ഥയില്‍ ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു, തുടക്കത്തില്‍ ഇടിമിന്നലായിരിക്കും പ്രവചനത്തില്‍ ആധിപത്യം പുലര്‍ത്തുന്നത്, തുടര്‍ന്ന് ആഴ്ചയുടെ മധ്യത്തില്‍ തെളിഞ്ഞ ആകാശമാകും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy