സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി യുഎഇ പ്രസിഡന്റ് പങ്കുവച്ച കുടുംബ ചിത്രം. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അദ്ദേഹത്തിന്റെ കൊച്ചുമക്കളോടൊപ്പമുള്ള ഫോട്ടോയാണ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. അവധിക്കാലം കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ കഴിയുന്നത് അനുഗ്രഹമാണെന്ന് പ്രസ്താവിച്ചായിരുന്നു അദ്ദേഹം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുടുംബചിത്രം പങ്കിട്ടത്. കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും ഒപ്പം അവധിക്കാലം ചെലവഴിക്കാന്‍ കഴിയുന്നത് ഒരു അനുഗ്രഹമാണ്. ഈദ് അല്‍ ഫിത്‌റിന്റെ വേളയില്‍, യുഎഇയിലെയും ലോകത്തെയും ജനങ്ങള്‍ക്ക് സമാധാനവും സന്തോഷവും തുടരാന്‍ കഴിയട്ടെയെന്ന് ഞാന്‍ ആശംസിക്കുന്നുവെന്ന് യുഎഇ പ്രസിഡന്റ് പോസ്റ്റില്‍ പറയുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7