വീണ്ടും പ്രവാസലോകത്തേക്കെത്തി നജീബ്. ‘ആടുജീവിത’ത്തിലൂടെ ശ്രദ്ധേയനായ നജീബ് യു.എ.ഇയില്‍ എത്തി. ട്രാവല്‍ രംഗത്തെ പ്രമുഖരായ സ്മാര്‍ട്ട് ട്രാവല്‍സിന്റെ അതിഥികളായാണ് നജീബും കുടുംബവും പ്രവാസലോകത്ത് എത്തിയത്. നജീബിനെ പ്രവാസികള്‍ക്ക് കാണാനുള്ള അവസരം ഒരുക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് സ്മാര്‍ട്ട് ട്രാവല്‍സ് ചെയര്‍മാന്‍ അഫി അഹമ്മദ് പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7
നജീബും ഭാര്യയും മക്കളും സഹോദരനുമടങ്ങുന്ന എട്ട് അംഗ സംഘമാണ് വ്യാഴാഴ്ച രാത്രി ദുബായിലെത്തിയത്. വെള്ളിയാഴ്ച വൈകീട്ട് അജ്മാനിലെ മസ്റ സന്ദര്‍ശിക്കുന്ന കുടുംബം തുടര്‍ന്ന് ബുര്‍ജ് ഖലീഫ, മുസാണ്ടം, ഡെസേര്‍ട്ട് സഫാരി, സിറ്റി ടൂര്‍ തുടങ്ങി യു.എ.ഇയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദര്‍ശിച്ചാണ് മടങ്ങുക.