യുഎഇയില്‍ വീണ്ടും അസ്ഥിര കാലാവസ്ഥ വരുന്നു. യുഎഇയെ താഴ്ന്ന ഉപരിതല മര്‍ദ്ദം ബാധിക്കുമെന്നതിനാല്‍ അടുത്തയാഴ്ച അസ്ഥിരമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നുവെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) വ്യക്തമാക്കി. ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെ മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടാകും.
ഞായറാഴ്ച മുതല്‍ തെക്കന്‍ പ്രദേശങ്ങളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്. ഇത് നേരിയതോ മിതമായതോ ആയേക്കാം, ചിലപ്പോള്‍ ശക്തമാകാനും സാധ്യതയുണ്ട്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ന്യൂനമര്‍ദം ശക്തമാകുകയും ചിലയിടങ്ങളില്‍ മേഘങ്ങള്‍ കട്ടികൂടുകയും ചെയ്യും. വ്യത്യസ്ത തീവ്രതയിലുള്ള മഴയോടൊപ്പം ഇടിമിന്നല്‍, ആലിപ്പഴം വര്‍ഷം എന്നിവ ഉണ്ടാകും. ബുധനാഴ്ച മേഘങ്ങള്‍ കുറവായിരിക്കാം, പക്ഷേ ചില പ്രദേശങ്ങളില്‍, പ്രത്യേകിച്ച് വടക്കും കിഴക്കും മഴ തുടരും. താപനില കുറയും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുകhttps://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7 കാറ്റ് മിതമായത് ആയിരിക്കും. ഇത് പൊടി നിറഞ്ഞ അവസ്ഥയ്ക്ക് കാരണമാകും. അതേസമയം, ബുധനാഴ്ച കാറ്റിന്റെ വേഗത കുറയാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കടലുകള്‍ മിതമായതോ പ്രക്ഷുബ്ധമോ ചിലപ്പോള്‍ വളരെ പ്രക്ഷുബ്ധമോ ആയിരിക്കും. അറബിക്കടലും ഒമാന്‍ കടലും തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പ്രക്ഷുബ്ധവും ബുധനാഴ്ച മിതവുമായിരിക്കും.