യുഎഇയില്‍ പ്രവാസി മലയാളിയെ കാണാനില്ലെന്ന് പരാതി. തിരുവനന്തപുരം സ്വദേശിയായ യുവാവിനെ ദുബായില്‍ നിന്ന് 40 ദിവസത്തിലേറെയായി കാണാതായിട്ട്. നെല്ലിമുക്ക് സ്വദേശി ജിതിനെയാണ് കഴിഞ്ഞ ഏപ്രില്‍ എട്ട് മുതല്‍ കാണാതായത്. മകനെ കണ്ടെത്താന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് മാതാവ് നാട്ടില്‍നിന്ന് അധികൃതര്‍ക്ക് പരാതി നല്‍കി. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EjhcbK10nz95RYCEOTO7FQ
2018 മുതല്‍ ദുബൈയിലെ ഒരു ആംബുലന്‍സ് സര്‍വിസ് കമ്പനിയില്‍ ഇ.എന്‍.ടി വിഭാഗം ജീവനക്കാരനായിരുന്നു ജിതിന്‍. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് തൊഴിലന്വേഷണത്തിലായിരുന്നു ഇദ്ദേഹമെന്ന് കുടുംബം പറയുന്നു. ജോലിയില്ലാത്തതിനാല്‍ ഈവര്‍ഷം മാര്‍ച്ചില്‍ ഇദ്ദേഹത്തിന്റെ വിസാ കാലാവധി കഴിഞ്ഞിരുന്നു. അടുത്തമാസം മുതലാണ് ജിതിനെക്കുറിച്ച് വിവരമില്ലാതായതെന്ന് മാതാവ് ശോഭ അധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
വിസ കാലാവധി തീര്‍ന്ന് അനധികൃത താമസക്കാരനായതിന്റെ പേരില്‍ ജിതിന്‍ പിടിയിലായതാണോ എന്ന ആശങ്കയും കുടുംബത്തിനുണ്ട്. മകനെ കണ്ടെത്താന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് നാട്ടിലുള്ള കുടുംബം നോര്‍ക്കയിലും ശശി തരൂര്‍ എം.പിക്കും പരാതി നല്‍കിയിട്ടുണ്ട്.