പരിസ്ഥിതി സൗഹൃദമായി ദുബായ്. പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറയ്ക്കാനും പരിസ്ഥിതിസൗഹൃദ ബദല്‍സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച ദുബായ് കാന്‍ പദ്ധതി വന്‍വിജയം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EjhcbK10nz95RYCEOTO7FQ
പദ്ധതിയിലൂടെ 1.8 കോടിയിലേറെ പ്ലാസ്റ്റിക് കുപ്പികള്‍ ഒഴിവാക്കാനായി. ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തില്‍ 2022 ഫെബ്രുവരിയിലാണ് സാമ്പത്തിക വിനോദസഞ്ചാരവകുപ്പ് (ഡി.ഇ.ടി.) പദ്ധതിക്ക് തുടക്കമിട്ടത്.
നഗരത്തിന്റെ വിവിധയിടങ്ങളിലുള്ള 58 കുടിവെള്ള സ്റ്റേഷനുകളിലൂടെയാണ് നിലവില്‍ സൗജന്യമായി കുടിവെള്ളം നല്‍കുന്നത്. ബീച്ചുകള്‍, പാര്‍ക്കുകള്‍, ഷോപ്പിങ് മാളുകള്‍, പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് കുടിവെള്ളസ്റ്റേഷനുകള്‍ സ്ഥാപിച്ചത്.
എമിറേറ്റിന്റെ പരിസ്ഥിതിയും തീരപ്രദേശവും സംരക്ഷിക്കുന്നതിന് വലിയ സംഭാവനകളാണ് ദുബായ് കാന്‍ സംരംഭം നല്‍കുന്നത്.
വാട്ടര്‍ സ്റ്റേഷനുകള്‍ സ്ഥാപിച്ചും, ജീവനക്കാര്‍ക്ക് പുനരുപയോഗ കുപ്പികള്‍ സമ്മാനിച്ചും മികച്ച പിന്തുണയാണ് സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍ പദ്ധതിനല്‍കുന്നത്.