യുഎഇ വിസ ഓണ്‍ അറൈവലുമായി ബന്ധപ്പെട്ട് ഇന്ത്യക്കാര്‍ക്കുള്ള അറിയിപ്പിതാ. യുഎഇയില്‍ വീസ ഓണ്‍ അറൈവലിന് അനുമതിയുള്ള ഇന്ത്യക്കാര്‍ യാത്രയ്ക്കു മുന്‍പ് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫേഴ്‌സ് (ജിഡിആര്‍എഫ്എ) അറിയിച്ചു. നേരത്തെ വിമാനത്താവളത്തില്‍ മര്‍ഹബ സെന്ററില്‍ നിന്ന് വീസ സ്റ്റാംപ് ചെയ്തു ലഭിക്കുമായിരുന്ന സൗകര്യം ഇനിയുണ്ടാകില്ല. മുന്‍കൂട്ടി ഓണ്‍ലൈനിലൂടെ അപേക്ഷിച്ച് വീസ ലഭിച്ച ശേഷമേ യാത്ര ചെയ്യാവൂ. 14 ദിവസത്തേക്കാണ് ഓണ്‍ അറൈവല്‍ വീസ ലഭിക്കുക. 14 ദിവസത്തേക്കു കൂടി നീട്ടാനും സാധിക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EjhcbK10nz95RYCEOTO7FQ
വീസ ലഭിക്കാന്‍
അപേക്ഷകന് യുഎഇയില്‍ പ്രവേശിക്കുന്നതിന് വിലക്കുകള്‍ ഉണ്ടാകരുത്.
പാസ്‌പോര്‍ട്ടിന് കുറഞ്ഞത് 6 മാസം കാലാവധി ഉണ്ടാകണം
യുഎസ്, യുകെ, യൂറോപ്യന്‍ യൂണിയന്‍ വീസയ്ക്ക് കുറഞ്ഞത് 6 മാസം കാലാവധിയുണ്ടാകണം.
യുഎസ് ഗ്രീന്‍കാര്‍ഡ്, റസിഡന്‍സ് വീസ, യുകെ, യൂറോപ്യന്‍ യൂണിയന്‍ വീസ ഉള്ളവര്‍ക്കാണ് വീസ ഓണ്‍ അറൈവലിന് അനുമതി. വീസ ഫീസും വര്‍ധിപ്പിച്ചു. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുമ്പോള്‍ 253 ദിര്‍ഹം ഫീസായി അടയ്ക്കണം. നേരത്തെ 150 ദിര്‍ഹമായിരുന്ന വിമാനത്താവളത്തിലെ ഫീസ്. ജിഡിആര്‍എഫ്എയുടെ https://smart.gdrfad.gov.ae എന്ന വെബ്‌സൈറ്റിലാണ് വീസയ്ക്ക് അപേക്ഷിക്കേണ്ടത്. പാസ്‌പോര്‍ട്ട്, യുകെ/യുഎസ് വീസ, വെളുത്ത പശ്ചാത്തലത്തിലുള്ള ചിത്രം എന്നിവയാണ് അപ്ലോഡ് ചെയ്യേണ്ടത്. അപേക്ഷിച്ച് 48 മണിക്കൂറിനകം വീസ ലഭിക്കും.