Posted By ashwathi Posted On

പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ട ദുബായ് മെട്രോ സ്റ്റേഷന്‍ വീണ്ടും തുറന്നു

പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ട ദുബായ് എനര്‍ജി മെട്രോ സ്റ്റേഷന്‍ വീണ്ടും തുറന്നു. ഏപ്രില്‍ പകുതിയോടെ എമിറേറ്റിലെ കനത്ത മഴയെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ദുബായ് എനര്‍ജി മെട്രോ സ്റ്റേഷന്‍ ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EjhcbK10nz95RYCEOTO7FQ
‘ആര്‍ടിഎ ദുബായ് മെട്രോയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും വിജയകരമായി പുനരാരംഭിച്ചു.’ മെയ് 28 നാണ് സ്റ്റേഷന്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ഷെഡ്യൂള്‍ ചെയ്തിരുന്നുവെങ്കിലും അതിന് മുമ്പ് തന്നെ സ്റ്റേഷന്‍ തുറക്കുകയാണ്” ശനിയാഴ്ച രാവിലെ, അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ദുബായ് മെട്രോ സര്‍വീസുകള്‍ പൂര്‍ണ്ണമായി ഗ്രീന്‍ ലൈനില്‍ രണ്ട് ദിശകളിലും റെഡ് ലൈനില്‍ രണ്ട് ദിശകളിലും പ്രവര്‍ത്തനം നടത്തുന്നുണ്ട്. ഓണ്‍പാസീവ്, ഇക്വിറ്റി, മഷ്രെഖ് മെട്രോ സ്റ്റേഷനുകള്‍ ഉള്‍പ്പെടെ മഴ ബാധിച്ച നാല് സ്റ്റേഷനുകളില്‍ മൂന്നെണ്ണം ഷെഡ്യൂളിന് മുമ്പായി മെയ് 19 ന് അതോറിറ്റി തുറന്നിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *