സ്‌കൂള്‍ ബസില്‍ ഇരുന്ന് ഉറങ്ങിയ വിദ്യാര്‍ത്ഥിയെ മറന്ന് ജീവനക്കാര്‍. ഷാര്‍ജയില്‍ നിന്നുള്ള നാലുവയസ്സുള്ള വിദ്യാര്‍ത്ഥിനിയെ ജീവനക്കാര്‍ ഈയിടെ സ്‌കൂള്‍ ബസില്‍ മറന്നുപോയി. സംഭവത്തില്‍ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യമായെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
സൂപ്പര്‍വൈസര്‍മാരുടെയോ ഡ്രൈവര്‍മാരുടെയോ മേല്‍നോട്ടത്തില്‍ സ്‌കൂള്‍ ബസുകളിലോ സ്വകാര്യ വാഹനങ്ങളിലോ കുട്ടികള്‍ ഉറങ്ങിപ്പോയി ശ്വാസം മുട്ടി മരിച്ച നിരവധി സംഭവങ്ങള്‍ മുന്‍കാലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EjhcbK10nz95RYCEOTO7FQ
ഭാഗ്യവശാല്‍, രണ്ടാമത്തെ യാത്രയ്ക്കിടെ ബസ് കണ്ടക്ടര്‍ കുട്ടി കരയുന്നത് കേട്ടതിനാല്‍ പെണ്‍കുട്ടിക്ക് ഒന്നും സംഭവിക്കാതെ രക്ഷപ്പെട്ടു. എന്നിരുന്നാലും, രാവിലെ 6 മുതല്‍ 8.40 വരെ ബസിനുള്ളില്‍ ഇരുന്നതിനാല്‍ കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ശേഷം പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടിവന്നു.
എന്താണ് അന്ന് സംഭവിച്ചത്?
രാവിലെ പെണ്‍കുട്ടികള്‍ക്കുള്ള ബസ് യാത്രയില്‍ കുട്ടി കിന്റര്‍ഗാര്‍ട്ടനിലേക്ക് പോകാന്‍ തുടങ്ങിയപ്പോള്‍ മുതല്‍, കുട്ടി ഉറങ്ങുന്ന വിവരം കണ്ടക്ടറെ അറിയിക്കാന്‍ അമ്മ ശ്രദ്ധിച്ചിരുന്നു. ”അവള്‍ KG1 ലേക്ക് പോകാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസമായി. അവള്‍ രാവിലെ 5 മണിക്ക് ഉണരും, ബസ് 6 മണിക്ക് വരുന്നു. രാവിലെ 6.35ന് അവള്‍ സ്‌കൂളിലെത്തും. ഇത്രയും നേരത്തെ എഴുന്നേല്‍ക്കുന്ന കുട്ടികള്‍ ഉറങ്ങിപ്പോകും. അതിനാല്‍, അവളെ പരിപാലിക്കാന്‍ കണ്ടക്ടറെ ഞാന്‍ ഓര്‍മ്മിപ്പിച്ചു.
സംഭവദിവസം രാവിലെ ആറുമണിയോടെ കുട്ടി സ്‌കൂള്‍ ബസില്‍ കയറിയെങ്കിലും കൃത്യസമയത്ത് ക്ലാസ് മുറിയില്‍ എത്തിയില്ലെന്ന് അമ്മ പറഞ്ഞു. ”രാവിലെ 7.30 ന്, കണ്ടക്ടര്‍ എന്നെ വിളിച്ചു, കുട്ടി ഉറങ്ങിപ്പോയി, ബസ്സില്‍ മറന്നുപോയി, ക്ലാസ് മുറിയില്‍ എത്താന്‍ കഴിഞ്ഞില്ല എന്നു പറഞ്ഞു. അവളെ ഉടന്‍ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ഞാന്‍ കണ്ടക്ടറോട് പറഞ്ഞു, പക്ഷേ അവര്‍ അങ്ങനെ ചെയ്തില്ല. ടീച്ചറെ വിളിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്. ശേഷം ഞങ്ങള്‍ 8.15 ഓടെ സ്‌കൂളില്‍ പോയി,
ഈ വര്‍ഷം മകളെ സ്‌കൂളില്‍ അയക്കുന്നില്ല
സംഭവത്തിന് ശേഷം കുടുംബം കുട്ടിയുടെ സ്‌കൂള്‍ പഠനം നിര്‍ത്തുകയും പ്രാദേശിക അധികാരികള്‍ക്ക് (ചൈല്‍ഡ് ആന്‍ഡ് ഫാമിലി പ്രൊട്ടക്ഷന്‍ – സോഷ്യല്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റ്) പരാതി നല്‍കുകയും ചെയ്തു.
ഈ വര്‍ഷം കുട്ടിയെ സ്‌കൂളില്‍ അയയ്ക്കേണ്ടതില്ലെന്നും ഓണ്‍ലൈന്‍ വിദ്യാഭ്യാസം തിരഞ്ഞെടുക്കാമെന്നും രക്ഷിതാക്കള്‍ തീരുമാനിച്ചു. ”അല്‍പ്പം പ്രായമാകുന്നതുവരെ അവളെ സ്‌കൂളില്‍ അയയ്ക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ഞാന്‍ ഇതേ സ്‌കൂളിലാണ് പഠിച്ചത്, പക്ഷേ എന്റെ മകളോട് ഇങ്ങനെ പെരുമാറുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഞങ്ങളുടെ വിശ്വാസം തകര്‍ന്നിരിക്കുന്നു. കുഞ്ഞിനെ ജീവനോടെ ലഭിച്ച ഞങ്ങള്‍ ഭാഗ്യവാന്മാരാണ്, മറ്റൊരു മാതാപിതാക്കളും കുട്ടികളും ഇത്തരമൊരു ദയനീയ അവസ്ഥയ്ക്ക് വിധേയരാകരുതെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, ”അമ്മ അടിവരയിട്ടു പറഞ്ഞു.