ദുബായ് എയര്‍പോര്‍ട്ടിലെ ഫ്രീസോണ്‍ സ്മാര്‍ട്ട് സ്റ്റേഷന്‍ താത്കാലികമായി അടച്ചു. ദുബായ് എയര്‍പോര്‍ട്ട് ഫ്രീസോണിലെ (DAFZA) സ്മാര്‍ട്ട് പോലീസ് സ്റ്റേഷന്‍ (എസ്പിഎസ്) താല്‍ക്കാലികമായി അടച്ചിടുമെന്ന് അധികൃതര്‍ ശനിയാഴ്ച അറിയിച്ചു. എക്സിലെ പോസ്റ്റില്‍, അധികാരികള്‍ ഉപഭോക്താക്കളോട് എമിറേറ്റിലെ മറ്റ് സ്ഥലങ്ങളിലെ ശാഖകള്‍ സന്ദര്‍ശിക്കാന്‍ ആവശ്യപ്പെട്ടു.
പോലീസുകാരുടെ സാന്നിധ്യമില്ലാതെ ആളുകള്‍ക്ക് പരാതി നല്‍കാനോ വിവിധ സേവനങ്ങള്‍ നേടാനോ കഴിയുന്ന ലോകത്തിലെ ഒരേയൊരു ആളില്ലാ പോലീസ് സ്റ്റേഷനുകളാണ് സ്മാര്‍ട്ട് പോലീസ് സ്റ്റേഷനുകള്‍. സ്മാര്‍ട്ട് പോലീസ് സ്റ്റേഷന്‍ (SPS) അറബിക്, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, റഷ്യന്‍, ചൈനീസ് എന്നീ ഏഴ് ഭാഷകളില്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EjhcbK10nz95RYCEOTO7FQ
അറേബ്യന്‍ റാഞ്ചസ്, ലാ മെര്‍, ലാസ്റ്റ് എക്സിറ്റ്-അല്‍ ഖവാനീജ് ലാസ്റ്റ് എക്സിറ്റ്-ഇ11 (ദുബായ്-ബൗണ്ട്), ലാസ്റ്റ് എക്സിറ്റ്-ഇ11 (അബുദാബി-ബൗണ്ട്), സിറ്റി വാക്ക്, അല്‍ സീഫ്, ദുബായ് സിലിക്കണ്‍ ഒയാസിസ്, പാം ജുമൈറ, അല്‍ മുറാഖബാത്ത്, ദുബായ് പോലീസ് എച്ച്ക്യു, ദുബായ് ഡിസൈന്‍ ഡിസ്ട്രിക്റ്റ് (D3), DAFZA (താല്‍ക്കാലികമായി അടച്ചു), എക്‌സ്‌പോ സിറ്റി ദുബായ്, ഹത്ത, അല്‍ ലെസൈലി, അല്‍ ഇയാസ് സബര്‍ബന്‍ പോലീസ് പോയിന്റുകള്‍ എന്നിവിടങ്ങളിലാണ് 22 ആളില്ലാ പോലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നത്.