അബ്ദുല്‍ റഹീമിന്റെ മോചനത്തിന്റെ പുതിയ അപ്‌ഡേറ്റ് അറിയാം. സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം ബലി പെരുന്നാളിന് ശേഷമെന്ന് നിയമസഹായസമിതി ഭാരവാഹികള്‍ റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മോചനദ്രവ്യ തുകയായ 15 മില്യന്‍ റിയാല്‍ കൊല്ലപ്പെട്ട അനസിന്റെ കുടുംബത്തിന് കൈമാറുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്നതാണ് മോചനം വൈകാന്‍ കാരണം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EjhcbK10nz95RYCEOTO7FQ
47 കോടിയോളം രൂപ നിയമസഹായസമിതിയുടെ അക്കൗണ്ടിലെത്തിയിട്ടുണ്ട്. അതില്‍ 15 മില്യന്‍ റിയാല്‍ ( 34 കോടി 35 ലക്ഷം രൂപ) റിയാദിലെ ഇന്ത്യന്‍ എംബസി അക്കൗണ്ടിലെത്തി. റിയാദ് ക്രിമിനല്‍ കോടതി ചീഫ് ജസ്റ്റിസിന്റെ പേരില്‍ സര്‍ട്ടിഫൈഡ് ചെക്ക് റിയാദ് ഗവര്‍ണറേറ്റില്‍ സമര്‍പ്പിക്കുകയാണ് അടുത്ത ഘട്ടം. ഗവര്‍ണറേറ്റില്‍ വച്ച് ഇരുവിഭാഗവും അനുരഞ്ജന കരാറില്‍ ഒപ്പുവയ്ക്കും. ശേഷം കോടതിയിലേക്ക് അയക്കും. കോടതി കേസില്‍ നിന്ന് വിടുതല്‍ നല്‍കുന്നതോടെ മോചന നടപടികള്‍ തുടങ്ങും.
റഹീമിന്റെ മോചന നടപടികളെല്ലാം സൗദി നിയമവ്യവസ്ഥകള്‍ക്കുള്ളില്‍ നിന്നാണ് പൂര്‍ത്തിയാക്കുന്നത്. എന്നാല്‍ ഇതിന്റെ പേരില്‍ വ്യക്തിഹത്യനടത്തുന്നതും മറ്റു ദുരാരോപണങ്ങള്‍ ഉന്നയിക്കുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അതിനെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ഭാരവാഹികള്‍ അറിയിച്ചു. പ്രവര്‍ത്തനങ്ങളെല്ലാം ഇന്ത്യന്‍ എംബസിയുടെ മേല്‍നോട്ടത്തില്‍ സുതാര്യമാണ്. പത്തോളം അക്കൗണ്ടുകള്‍ വഴിയാണ് പൊതുജനങ്ങളില്‍ നിന്ന് സഹായ സംഖ്യ പിരിച്ചത്. ഇത് ഓഡിറ്റിന് വിധേയമാണ്. തുക സമാഹരിക്കാനാണ് അക്കൗണ്ട് തുറന്നത്.