മലയാളി സോഷ്യല്‍ മീഡിയ താരത്തിന്റെ അപ്രതീക്ഷിത വിയോഗം വിശ്വസിക്കാനാകാതെ ഫോളോവേര്‍സ്. ശനിയാഴ്ച രാവിലെ ഫുജൈറയിലെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തിയ മലയാളി യുവതി ഷാനിഫ ബാബു (37) അറിയപ്പെടുന്ന സമൂഹമാധ്യമ താരമായിരുന്നു. ടിക്ടോക്കിലും ഇന്‍സ്റ്റാഗ്രാമിലും പതിവായി വീഡിയോ പോസ്റ്റ് ചെയ്യാറുള്ള ഇന്‍ഫ്‌ലുവന്‍സര്‍ കൂടിയായ യുവതിക്ക് 10 ലക്ഷത്തിലേറെ ഫോളോവേഴ്‌സുമുണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EjhcbK10nz95RYCEOTO7FQ
പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് സ്വദേശികളും അറബ് വംശജരുമെല്ലാം ഷാനിഫയുടെ വീഡിയോകള്‍ ഇഷ്ടപ്പെടുന്നവരാണ്. ‘എന്നെ പ്രണയിക്കരുത്, ഞാന്‍ നിങ്ങളുടെ ഹൃദയം തകര്‍ക്കും’ എന്നായിരുന്നു ഏറ്റവുമൊടുവില്‍ വ്യാഴാഴ്ച പോസ്റ്റുചെയ്ത വീഡിയോയുടെ ക്യാപ്ഷന്‍. ഉറുദു യുട്യൂബ് ചാനലുകളില്‍ ഷാനിഫയുടെ മരണം വാര്‍ത്തയുമായി.
ഷാനിഫയ്ക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നാണ് ഇവരുടെ കൂട്ടുകാര്‍ പറയുന്നത്. ശനിയാഴ്ച രാവിലെ 9നായിരുന്നു സംഭവം. യുഎഇയില്‍ വളര്‍ന്ന ഷാനിഫയുടെ കുടുംബം ഇവിടെ തന്നെയാണുള്ളത്. യുവതിയെ എപ്പോഴും ചിരിക്കുന്ന മുഖത്തോടെ മാത്രമേ കാണാറുണ്ടായിരുന്നുള്ളൂ എന്ന് ഇവര്‍ പറയുന്നു. ഇവര്‍ക്കൊന്നും ഇപ്പോഴും പ്രിയ കൂട്ടുകാരിയുടെ മരണം വിശ്വസിക്കാനായിട്ടില്ല. പരസ്പരം കണ്ടിട്ടില്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ സുഹൃത്തുക്കള്‍ പലരും അനുശോചനം അറിയിച്ചുകൊണ്ടിരിക്കുന്നു.
വളരെ സന്തോഷത്തോടെയായിരുന്നു ഷാനിഫയും കുടുംബവും ജീവിച്ചിരുന്നതെന്ന് ഇവരുമായി അടുപ്പമുള്ളവര്‍ പറയുന്നു. എല്ലാവരുമായും തികഞ്ഞ സൗഹൃദമായിരുന്നു. ഇവരുടെ മക്കള്‍ കൊച്ചുകുട്ടികളാണ്. എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ പോലും പ്രായമായിട്ടില്ലാത്ത അവരെക്കുറിച്ചോര്‍ക്കുമ്പോഴാണ് ഏറെ സങ്കടം. ഷാനിഫയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ സനൂജ് സമൂഹമാധ്യമത്തിലൂടെ അഭ്യര്‍ഥിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരുന്നു.
ഫുജൈറയില്‍ നിര്‍മാണ കമ്പനി നടത്തുന്ന തിരുവനന്തപുരം സ്വദേശിയായ ഭര്‍ത്താവ് സനൂജ് ബഷീര്‍ കോയയും രണ്ട് പെണ്‍മക്കളും ദുബായില്‍ നിന്ന് എത്തിയ ഷാനിഫയുടെ മാതാവും ഫുജൈറ സെന്റ് മേരീസ് സ്‌കൂളിന് സമീപത്തുള്ള ഫ്‌ലാറ്റില്‍ ഉള്ളപ്പോഴായിരുന്നു ഷാനിഫ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചത്.
അടുത്തിടെ അജ്മാനില്‍ കാണാതായ മലയാളി യുവാവിനെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കൂടാതെ, മാര്‍ച്ചില്‍ ഷാര്‍ജയില്‍ 4 വയസ്സുകാരനും കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു.