
ഗള്‍ഫ് വിമാനം ആകാശചുഴിയില്‍ അകപ്പെട്ടു; 12 പേര്‍ക്ക് പരുക്ക്
ഗള്‍ഫ് വിമാനം ആകാശചുഴിയില്‍ അകപ്പെട്ടു. ദോഹയില്‍ നിന്ന് അയര്‍ലന്‍ഡ് ഡബ്ലിനിലേക്കുള്ള വിമാനം ആകാശചുഴിയില്‍പ്പെട്ട് 12 പേര്‍ക്ക് പരുക്കേറ്റു. ഖത്തര്‍ എയര്‍വേയ്‌സിന്റെ ക്യുആര്‍ 017 എന്ന ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനത്തിലാണ് സംഭവം. തുര്‍ക്കിക്ക് മുകളിലൂടെ പോകുമ്പോഴാണ് സംഭവം. ആറ് യാത്രക്കാര്‍ക്കും ആറ് ജീവനക്കാര്‍ക്കും പരുക്കേറ്റതായി ഡബ്ലിന്‍ എയര്‍പോര്‍ട്ട് എക്‌സിലൂടെ അറിയിച്ചു. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തെന്നും അധികൃതര്‍ വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EjhcbK10nz95RYCEOTO7FQ
Comments (0)