യുഎഇയില്‍ ആഴ്ച്ചയിലെ ആദ്യ വ്യാപാര ദിനത്തില്‍ സ്വര്‍ണ വിലയില്‍ മാറ്റം. കഴിഞ്ഞയാഴ്ച ഗ്രാമിന് 13 ദിര്‍ഹത്തില്‍ കൂടുതല്‍ നഷ്ടമുണ്ടായതിന് ശേഷം ആഴ്ചയിലെ ആദ്യ വ്യാപാര ദിനത്തില്‍ വിപണി തുറക്കുമ്പോള്‍ സ്വര്‍ണ്ണ വില ഗ്രാമിന് ഒരു ദിര്‍ഹം ഉയര്‍ന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EjhcbK10nz95RYCEOTO7FQ
യുഎഇയില്‍, കഴിഞ്ഞ ആഴ്ച ഗ്രാമിന് 282.5 ദിര്‍ഹമായിരുന്നു. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 9 മണിക്ക് സ്വര്‍ണത്തിന്റെ 24K വേരിയന്റിന് ഗ്രാമിന് 283.5 ദിര്‍ഹം എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. മറ്റ് വകഭേദങ്ങളില്‍, 22K, 21K, 18K എന്നിവ യഥാക്രമം ഗ്രാമിന് 262.5 ദിര്‍ഹം, 254.25 ദിര്‍ഹം, 217.75 ദിര്‍ഹം എന്നിങ്ങനെയാണ് വ്യാപാരം ചെയ്യുന്നത്. യുഎഇ സമയം രാവിലെ 9.10ന് 0.21 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 2,342.09 ഡോളറിലാണ് സ്പോട്ട് ഗോള്‍ഡ് വ്യാപാരം നടക്കുന്നത്.