തങ്ങളുടെ രാജ്യത്തിന്റെ ഭാവി തീരുമാനിക്കപ്പെടുന്ന ദിവസം എങ്ങനെ ജോലി സ്ഥലത്ത് സ്വസ്ഥമായി ഇരിക്കും എന്ന ചിന്തയാണ് പ്രവാസി മലയാളിയായ വി പി റാഷിദിനെ നാട്ടിലെത്തിച്ചത്. വോട്ടെണ്ണൽ മാത്രമല്ല ബന്ധുവിന്റെ വിവാഹം കൂടി യാത്രയ്ക്ക് കാരണമായെന്ന് റാഷിദ് പറഞ്ഞു. ജൂൺ ഒന്നിന് ബന്ധുവിന്റെ വിവാഹമായിരുന്നു അതിലും പങ്കെടുക്കാമെന്ന് കരുതിയാണ് യാത്ര തിരിച്ചത്. മെയ് 31ന് അവസാന നിമിഷമാണ് ടിക്കറ്റ് നോക്കുന്നത്. നിരക്ക് കൂടുതലായിരുന്നു എങ്കിലും ഭാഗ്യവശാൽ ടിക്കറ്റ് ലഭിച്ചെന്നും റാഷിദ് പറയുന്നു. നാട്ടിലെത്തിയപ്പോൾ വിവാഹം കൂടാനല്ല തെരഞ്ഞെടുപ്പ് ഫലമറിയാനാണ് വന്നതെന്നും വിവാഹം ഒരു ഒഴിവുകഴിവായി പറയുന്നതാണ് എന്നുമായിരുന്നു കുടുംബാംഗങ്ങളുടെ പ്രതികരണം.
റാഷിദ് മാത്രമല്ല നിരവധി ഇന്ത്യൻ പ്രവാസികളാണ് ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പിൻ്റെ ഭാഗമാകാൻ രാജ്യത്ത് എത്തി വിദേശത്തേക്ക് മടങ്ങിയത്. വോട്ടെണ്ണൽ ദിനത്തിലും പലരും നാട്ടിലെത്തി. കടുത്ത രാഷ്ട്രീയ തത്പരനായ പ്രവാസി മലയാളി അഷ്‌റഫ് പാലേരിയും വോട്ടെണ്ണൽ ദിനത്തിൽ നാട്ടിലെത്തി. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ദിവസം ടിക്കറ്റ് ബുക്ക് ചെയ്തെന്ന് അഷ്റഫ് പറയുന്നു. വോട്ട് ചെയ്യാൻ ഇന്ത്യയിലേക്ക് പോകാനും മറ്റൊന്ന് വോട്ടെണ്ണൽ ദിനത്തിലേക്കുമായി ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നെന്നും 1,500 ദിർഹം ടിക്കറ്റിനായി ചെലവായെന്നും അഷ്റഫ് പറഞ്ഞു.
സുഹൃത്തുക്കളോടൊപ്പം തത്സമയം വോട്ടെണ്ണൽ കാണുന്നത് പ്രത്യേക അനുഭവമായിരുന്നെന്ന് ഇരുവരും പറയുന്നു. പൊതുസ്ഥലത്തും മറ്റും കൂറ്റൻ ടിവികളിലാണ് വോട്ടെണ്ണൽ തത്സമയം കണ്ടത്. വിജയാഘോഷങ്ങൾക്കായി മധുരപലഹാരങ്ങളും ബിരിയാണിയും വിതരണം ചെയ്തെന്നും റാഷിദ് പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq