ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടർന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവിന് രാജിക്കത്ത് കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതി രാജി സ്വീകരിച്ചു. കാവൽ മന്ത്രിസഭ തുടരാൻ രാഷ്ട്രപതി മോദിക്ക് നിര്‍ദ്ദേശം നൽകി. ഇന്ന് രാവിലെ കേന്ദ്ര മന്ത്രിസഭയുടെ അവസാന യോഗം ചേർന്ന ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിക്കത്ത് നൽകാനായി രാഷ്ട്രപതി ഭവനിലേക്ക് പോയത്. വൈകീട്ട് സർക്കാർ രൂപീകരണ ചർച്ചകൾ നടത്തും. തെലുഗു ദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡുവും ജെഡിയു നേതാവ് നിതീഷ് കുമാറും ചർച്ചകളിൽ പങ്കെടുക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq