
ജീവനക്കാർക്ക് ജൂണിലെ സാലറി മുൻകൂട്ടി നൽകാൻ ഉത്തരവിട്ട് ദുബായ് കിരീടവകാശി
ദുബായിൽ ബലിപെരുന്നാളിന് മുന്നോടിയായി ദുബായ് ഗവൺമെൻ്റ് ജീവനക്കാർക്ക് ജൂണിലെ ശമ്പളം നേരത്തെ നൽകാൻ ഉത്തരവിട്ടു.
സർക്കാർ ജീവനക്കാർക്ക് അവരുടെ ശമ്പളം ജൂൺ 13 ന് നൽകണമെന്നാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിറക്കിയിരിക്കുന്നത്. ഇത് ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും സന്തോഷം നൽകുന്നതാകുമെന്നും ബലിപെരുന്നാളിന്റേതായ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുമെന്നും ദുബായ് കിരീടാവകാശി പറഞ്ഞു.
ചന്ദ്രൻ കാണുന്ന സമയത്തെ ആശ്രയിച്ച് യുഎഇ നിവാസികൾക്ക് ഈദ് അൽ അദ്ഹയ്ക്ക് അഞ്ച് ദിവസം വരെ അവധി ലഭിക്കും. ഇസ്ലാമിക മാസമായ ദുൽ ഹിജ്ജയുടെ ആരംഭം കുറിക്കുന്ന ചന്ദ്രക്കലക്കായുള്ള നിരീക്ഷണത്തിലാണ് സൗദി അറേബ്യയിലെ ചന്ദ്രദർശന സമിതി. ഇന്ന് ചന്ദ്രനെ കണ്ടാൽ ഈദ് അൽ അദ്ഹയുടെ ആദ്യ ദിവസം ജൂൺ 16 ആണ്. ചന്ദ്രനെ കണ്ടില്ലെങ്കിൽ, ജൂൺ 17 ന് ഈദ് ആരംഭിക്കുന്നു.
യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq
Comments (0)