യുഎഇയിൽ യാത്രക്കാരിൽ നിന്ന് പണമീടാക്കി അനധികൃത സേവനം നൽകിയ 226 സ്വകാര്യ വാഹനങ്ങൾ ആർടിഎ പിടിച്ചെടുത്തു. കാർ ഉടമകൾക്ക് 3,000 ദിർഹം പിഴയും ചുമത്തി. ലൈസൻസില്ലാത്ത സ്വകാര്യവാഹനങ്ങളിൽ സേവനം നൽകുന്നത് ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പിഴയും 24 ബ്ലാക്ക് പോയിന്റും 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടലും നടപ്പാക്കും. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. വിവിധ ടെർമിനലുകൾക്ക് സമീപത്ത് നിന്ന് 90 കാറുകളും ഹത്തയിൽ നിന്ന് 86 കാറുകളും ജബൽ അലിയിൽ നിന്ന് 49 കാറുകളും പിടിച്ചെടുത്തു. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq