ദുബായിൽ അനധികൃതമായി സർവ്വീസ് നടത്തിയിരുന്ന സ്വകാര്യ വാഹനങ്ങൾ കണ്ടെത്താൻ കർശന പരിശോധനയുമായി ആർടിഎ. അനധികൃതമായി സർവ്വീസ് നടത്തിയ 220 കള്ളടാക്സികൾ പിടികൂടി. ദുബായ് എയർപോർട്ടിലെ 1, 2, 3 ടെർമിനലുകളുടെ പരിസരത്ത് നിന്ന് 90 കാറുകളും ഹത്തയിൽ നിന്ന് 86 വാഹനങ്ങളും ജബൽ അലി പ്രദേശത്തു നിന്ന് 49 കാറുകളും പിടികൂടി. വിമാനത്താവളത്തിലേക്കും മറ്റും അനധികൃതമായി ആളുകളെ കയറ്റി സർവ്വീസ് നടത്തിയിരുന്ന സ്വകാര്യ വാഹനങ്ങളാണ് പിടികൂടിയത്. വാഹനങ്ങൾ കണ്ടുകെട്ടി. നിയമവിരുദ്ധമായി യാത്രക്കാരെ കയറ്റിയാല്‍, വ്യക്തികള്‍ക്ക് 30,000 ദിര്‍ഹം വരെയും കമ്പനികള്‍ക്ക് 50,000 ദിര്‍ഹം വരെയുമാണ് പിഴ. ദുബായ് പോലീസ് ജനറൽ ഹെഡ് ക്വാർട്ടേഴ്‌സുമായി ഏകോപിപ്പിച്ചാണ് വിവിധയിടങ്ങളിൽ പരിശോധന നടത്തിയത്. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq