അബുദാബിയിൽ ഇന്ന് 1445 ദുൽഹജ്ജ് മാസത്തിലെ ചന്ദ്രക്കല കണ്ടു. യുഎഇ സമയം രാവിലെ 10 മണിക്ക് അൽ-ഖാതിം അസ്ട്രോണമിക്കൽ ഒബ്സർവേറ്ററി പകർത്തിയ മങ്ങിയ ചന്ദ്രക്കലയുടെ ചിത്രം യുഎഇയുടെ ജ്യോതിശാസ്ത്ര കേന്ദ്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. ഗവൺമെൻ്റിൻ്റെ പൊതു അവധി ദിവസങ്ങളുടെ പട്ടിക പ്രകാരം യുഎഇ നിവാസികൾക്ക് അറഫ ദിനത്തിന് ഒരു ദിവസത്തെ അവധിയും ഈദ് അൽ അദ്ഹയ്ക്ക് മൂന്ന് ദിവസത്തെ അവധിയും ലഭിക്കും. ഇസ്ലാമിക രാജ്യങ്ങൾ ദുൽഹജ്ജ് മാസത്തിൻ്റെ തുടക്കവും ഈദ് അൽ അദ്ഹ ആഘോഷിക്കുന്നതും പ്രാദേശിക ചന്ദ്രക്കാഴ്ചകളിലൂടെ അടിസ്ഥാനത്തിലാണ്. ദുൽഹജ്ജയുടെ ആരംഭം സൂചിപ്പിക്കുന്ന ചന്ദ്രക്കല ജൂൺ 6 വ്യാഴാഴ്ച സൗദി അറേബ്യയിൽ കണ്ടിരുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq