യുഎഇയിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴ പെയ്തേക്കും. വടക്കൻ തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുള്ളതിനാൽ പൊതുവെ ഈർപ്പമുള്ള അന്തരീക്ഷമായിരിക്കും അനുഭവപ്പെടുക. കൂടാതെ കിഴക്കൻ മേഖലകളിൽ ചില മേഘങ്ങൾ പ്രത്യക്ഷപ്പെടുന്നതോടെ പൊതുവെ ചൂടിന് ആശ്വാസമുണ്ടായിരിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. ജൂൺ 8,9 തീയതികളിലായാണ് മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ വിദഗ്ധൻ ഡോ. അഹമ്മദ് ഹബീബ് പറഞ്ഞു. ജൂൺ മാസത്തിൽ ആദ്യ ദിവസങ്ങളിലെ പോലെ താപനില സ്ഥിരതയുള്ളതാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥാ വകുപ്പ് അധികൃതർ അറിയിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq