ബലിപെരുന്നാൾ ആഘോഷിക്കാൻ വേണ്ടി യുഎഇയിലെ എട്ട് പൊതു ബീച്ചുകൾ കുടുംബങ്ങൾക്കായി നീക്കിവെക്കും. എമിറേറ്റിലെ ബീച്ചുകളിൽ അവധി ദിവസങ്ങളിൽ എത്തുന്ന സന്ദർശകരുടെ എണ്ണം നിയന്ത്രിക്കുന്നതിനും എല്ലാവർക്കും എമിറേറ്റിലെ ബീച്ചുകൾ ആസ്വദിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്നതിനും വേണ്ടിയാണിത്. ഖോർ അൽ മംസാർ ബീച്ച്, കോർണിഷ് അൽ മംസാർ, ജുമൈറ 1, ജുമൈറ 2, ജുമൈറ 3, ഉമ്മു സുഖീം 1, ഉമ്മു സുഖീം 2, ജബൽ അലി ബീച്ച് എന്നിവിടങ്ങളിലെ ബീച്ചുകൾ കുടുംബങ്ങൾക്ക് മാത്രമായിരിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി (ഡിഎം) അറിയിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq
ഈ കാലയളവിൽ ബീച്ചിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന് വേണ്ടി മുനിസിപ്പാലിറ്റി 140 അംഗ സുരക്ഷാ ആൻഡ് റെസ്ക്യൂ ടീമിനെ വിനിയോഗിച്ചിട്ടഉമ്ട്. കൂടാതെ ബീച്ചിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ 65 അംഗ ഫീൽഡ് കൺട്രോൾ ടീമിനെയും സംഘടിപ്പിക്കും. ബീച്ചിൽ എത്തുന്ന സന്ദർശകർക്ക് ഉയർന്ന സുരക്ഷയും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കും. തന്ത്രപ്രധാന പങ്കാളികളുമായി സഹകരിച്ച്, ബലിപെരുന്നാൾ ദിനത്തിൽ ബീച്ചുകളിലെ എല്ലാ പ്രവർത്തനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി പബ്ലിക് ബീച്ച് ആൻഡ് വാട്ടർ കനാൽസ് വകുപ്പ് ഡയറക്ടർ ഇബ്രാഹിം മുഹമ്മദ് ജുമാ പറഞ്ഞു.
ബീച്ച് സന്ദർശകരുടെ സുരക്ഷ
ബീച്ചിലെ രക്ഷാപ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ബീച്ചിൽ എത്തുന്ന സന്ദർശകരുടെ മികച്ച സുരക്ഷയും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കുന്നതിനും വേണ്ടി അത്യാധുനിക ലോജിസ്റ്റിക് ഉപകരണങ്ങളുമായി സജ്ജീകരിച്ച ഉയർന്ന യോഗ്യതയുള്ള 140 അംഗ സുരക്ഷാ ആൻഡ് റെസ്ക്യൂ ടീമിനെ ദുബായ് മുനിസിപ്പാലിറ്റി വിന്യസിച്ചിട്ടുണ്ട്. “കുടുംബങ്ങൾക്ക് സുഖവും ക്ഷേമവും മെച്ചപ്പെടുത്തുകയും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യം”, ഇബ്രാഹിം പറഞ്ഞു.
കഴിഞ്ഞ വർഷം, നൂതനമായ ലൈറ്റിംഗ് സംവിധാനങ്ങൾ ഏർപ്പെടുത്തി മൂന്ന് രാത്രി ബീച്ചുകൾ എമിറേറ്റിൽ ആരംഭിച്ചിരുന്നു. ഇലക്ട്രോണിക് സ്ക്രീനുകൾ, പ്രീമിയം സൗകര്യങ്ങളാണ് അവിടെ ഒരുക്കിയിരുന്നത്. നൂറുകണക്കിന് നിവാസികൾ രാത്രി നീന്തൽ ആസ്വദിക്കാൻ പ്രദേശത്തേക്ക് ഒഴുകിയെത്തിയ ഈ സംരംഭത്തിന് മികച്ച സ്വീകാര്യതയും ലഭിച്ചു. ദുബായിയെ ലോകത്തിലെ ഏറ്റവും ജീവിക്കാൻ അനുയോജ്യമായ നഗരമാക്കാനുള്ള തന്ത്രത്തിൻ്റെ ഭാഗമാണിത്. ബീച്ചിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്കും മുതിർന്ന പൗരന്മാർക്കും കടൽത്തീരത്തെ കൂടുതൽ എളുപ്പത്തിൽ ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ ബീച്ച് ഡെസ്റ്റിനേഷനുകളിൽ പ്രത്യേക ജീവനക്കാരും സേവനങ്ങളും ഉണ്ട്. താമസക്കാർക്കും വിനോദസഞ്ചാരികൾക്കും അവരുടെ ക്ഷേമവും സന്തോഷവും വർധിപ്പിക്കുന്ന ഒരു വിനോദാനുഭവം പ്രദാനം ചെയ്യുക എന്നതാണ് ഈ ശ്രമങ്ങൾ ലക്ഷ്യമിടുന്നത്.
2040 ഓടെ ദുബായിലെ തീരപ്രദേശം 400 ശതമാനം വർധിപ്പിക്കാനുള്ള ഒരു മാസ്റ്റർ പ്ലാൻ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ച്, താമസക്കാർക്കും വിനോദസഞ്ചാരികൾക്കും 105 കിലോമീറ്റർ പൊതു ബീച്ചുകൾ ആസ്വദിക്കാൻ കഴിയും. നിലവിലെ 21 കി.മീ. കടകൾ, റെസ്റ്റോറൻ്റുകൾ, വാട്ടർ സ്‌പോർട്‌സ്, ഫാമിലി സ്‌പേസുകൾ, മറൈൻ സാങ്ച്വറി എന്നിവ ഉൾപ്പെടുന്ന ഈ വേദികളിൽ നൽകുന്ന സേവനങ്ങളും 300 ശതമാനം വർധിപ്പിക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq