ലക്ഷക്കണക്കിന് യാത്രക്കാർ എത്തുന്ന വിമാനത്താവളത്തിൽ നിന്ന് നമ്മുടെ ലഗേജ് എങ്ങനെ കൃത്യമായി നമ്മളിലേക്ക് എത്തുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? ഒരേ നിറത്തിലും അളവിലും രൂപത്തിലുമുള്ള പെട്ടികൾ ഒരേ കമ്പനിയുടെ പെട്ടികൾ എന്നിട്ടും അവയെല്ലാം സ്വന്തം ആളുകളുടെ അടുത്തേക്ക് തന്നെ എത്തും. ഇത് എങ്ങനെ ആയിരിക്കും. ഇനി അഥവാ പെട്ടി മാറി പോയാൽ എന്താകും അവസ്ഥ ? വിമാനത്താവളത്തിലെ കൺവെയർ ബെൽറ്റിന് ചുറ്റുമുള്ള കാഴ്ചകൾ കാണാൻ ഒരു കൗതുകമാണ്. എല്ലാ കണ്ണുകളും ഒഴുകി വരുന്ന പെട്ടികളിലേക്കാണ്. യാത്രാക്ഷീണം, ഉറക്കച്ചടവ്, വീട്ടിൽ എത്താനുള്ള തിടുക്കം, അങ്ങനെ സമ്മിശ്ര വികാരങ്ങളുമായാണ് പലരും അവരവരുടെ പെട്ടിക്കായി കാത്തിരിക്കുന്നത്.
സ്വന്തം പേര്, വട്ടപ്പേര്, നാട്ടുവിശേഷങ്ങൾ, തിരികെ പോകുന്നതിന്റെ ഡേറ്റ്, അങ്ങനെ പലതും പെട്ടിയിൽ എഴുതുന്നവരും ഉണ്ട്. പെട്ടി എത്ര ദൂരെ നിന്നു കണ്ടാലും തിരിച്ചറിയാൻ റിബൺ കെട്ടിയും സ്റ്റിക്കർ ഒട്ടിച്ചും സ്വന്തം കലാഹൃദയം മറ്റുള്ളവർക്കു മുന്നിൽ അനാവരണം ചെയ്യുന്നവരുമുണ്ട്. ഇതെല്ലം ചെയ്ത് കൺവെയർ ബെൽറ്റിലൂടെ വരുന്ന സ്വന്തം പെട്ടികൾ കാണുമ്പോൾ കിട്ടുന്ന പ്രവാസികളുടെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq
എന്നാൽ കൊണ്ട് വരുന്ന പെട്ടികളിൽ ഒന്ന് കാണാതായാലോ? പെട്ടികളൊക്കെ കിട്ടി യാത്രക്കാർ ഒഴിയുമ്പോൾ കൺവെയർ ബെൽറ്റ് അനാഥമാകും. കൺവെയർ ബെൽറ്റിൻ്റെ കറക്കം നിലയ്ക്കും. അപ്പോഴും പ്രതീക്ഷയോടെ ആരെങ്കിലും അവിടെ നിൽക്കുന്നുണ്ടെങ്കിൽ ഉറപ്പിച്ചോളു അവരുടെ ലഗേജ് മിസ്സായി എന്ന്. നമ്മുടെ പെട്ടി പോലൊന്ന് ബെൽറ്റിൽ അനാഥമായി കിടപ്പുണ്ടെങ്കിൽ നമ്മുടെ പെട്ടിയുമായി മറ്റൊരാൾ പോയി എന്ന് മനസ്സിലാക്കാം. അതേസമയം, നമ്മുടെ പെട്ടി വന്നിട്ടേയില്ലെങ്കിൽ അത് വിമാനം കയറിയിട്ടുണ്ടാവില്ലെന്ന് അനുമാനിക്കാം.
നമ്മുടെ പെട്ടി പോലൊന്ന് ആരും ഏറ്റെടുക്കാനില്ലാതെ ബെൽറ്റിൽ കിടന്നു കറങ്ങുന്നുണ്ടെങ്കിൽ മനസ്സിലാക്കാം നമ്മുടെ പെട്ടി മറ്റാരുടെയോ കൂടെ വണ്ടി കയറിയിട്ടുണ്ടെന്ന്. പെട്ടികൾ തമ്മിൽ എത്ര സാമ്യമുണ്ടെങ്കിലും അതിലെ ടാഗ് ആണ് പെട്ടി നമ്മുടേതെന്ന് ഉറപ്പിക്കുന്നത്. ടാഗ് നോക്കി അത് സ്വന്തമല്ലെന്ന് ഉറപ്പാക്കിയാൽ വിമാനത്താവളത്തിലെ ബാഗേജ് വിഭാഗത്തിൽ പരാതി നൽകാം. അവർ അനാഥ പെട്ടിയുടെ ബാർ കോഡ് സ്കാൻ ചെയ്ത് ഉടമയെ കണ്ടെത്തി വിവരം അറിയിക്കും. പോയതിലും വേഗത്തിൽ അവർ മടങ്ങിയെത്തി പെട്ടി കൈമാറി സ്വന്തം പെട്ടിയുമായി വീണ്ടും മടങ്ങാൻ തയ്യാറെടുക്കുമ്പോൾ, പെട്ടിയുടെ യഥാർഥ ഉടമ വീട്ടിൽ പോയാൽ മാറിയെടുത്ത പെട്ടി യഥാർഥ ഉടമയുടെ വീട്ടിൽ നമ്മൾ തന്നെ എത്തിച്ച് പെട്ടി തിരികെ കിട്ടിയെന്ന് ഉടമ ഒപ്പിട്ട് സാക്ഷ്യപ്പെടുത്തിയ കടലാസുമായി വീണ്ടും വിമാനത്താവളത്തിൽ എത്തിക്കണം. അപ്പോൾ മാത്രമേ നമ്മുടെ പെട്ടി നമുക്കു തിരികെ കിട്ടൂ. ലക്ഷ്യസ്ഥാനത്തേക്കുള്ള തിടുക്കത്തിൽ പെട്ടിയുംകൊണ്ട് ഓടും മുൻപ് ടാഗ് നോക്കി ഒരിക്കൽ കൂടി ഉറപ്പാക്കുക, നമ്മുടെ പെട്ടി തന്നെയെന്ന്. അല്ലെങ്കിൽ സമയനഷ്ടം, പിഴ അങ്ങനെ നീളും പണികളുടെ എണ്ണം.യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq