സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ വമ്പൻ ഇടിവ്. ഗ്രാമിന്190 രൂപയും പവന് 1520 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,570 രൂപയും പവന് 52560 രൂപയുമാണ്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും ഉയർന്ന് ഗ്രാമിന് 6,760 രൂപയിലും പവന് 54,080 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഒറ്റ ദിവസം കൊണ്ട് സ്വർണ്ണത്തിന് ഇത്രയും ഇടിവ് സംഭവിക്കുന്നത്. അതേസമയം, സംസ്ഥാനത്തെ വെള്ളി വിലയിലും ഇടിവുണ്ട്. ഗ്രാമിന് 3 രൂപ കുറഞ്ഞു 96 രൂപ നിരക്കിലാണ് വ്യാപാരം തുടരുന്നത്. രാജ്യാന്തര വിപണിയിൽ 18 മാസത്തെ ഇടവേളയ്ക്ക് ശേഷം ചൈന കൂടുതൽ സ്വർണ്ണ ശേഖരം വാങ്ങുന്നത് നിർത്തിവച്ചു എന്ന വാർത്ത പുറത്തുവന്നതോടെ രാജ്യാന്തര സ്വർണവില 2.5% ൽ അധികം ഇടിഞ്ഞ് 2385 ഡോളറിൽ നിന്നു 2323 ഡോളറിലേക്ക് കുറഞ്ഞതാണ് ഇന്നത്തെ സ്വർണ്ണ വിലയിടിവിന് കാരണം. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq