കണ്ണൂർ വിമാനത്താവള കമ്പനിയിലെ ഉന്നത ഉദ്യോസ്ഥർക്കെതിരെ ഗുരുതര ആക്ഷേപം ഉയർത്തി മുൻ കമേഴ്സ്യൽ ഹെഡ്. കണ്ണൂർ വിമാനത്താവളം പൂർണ്ണമായി മൂന്ന് ഉന്നത ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണെന്ന് ആരോപിച്ച് കൊണ്ടാണ് മുഖ്യമന്ത്രിക്കടക്കമുള്ളവർക്ക് കത്തെഴുതിയത്. മുൻ കമേഴ്സ്യൽ ഹെഡ് സോണി വിശ്വനാഥനാണ് അന്വേഷണം ഉൾപ്പടെ ആവശ്യപ്പെട്ട് കൊണ്ട് കത്ത് എഴുതിയത്. കത്തിൽ കിയാലിലെ ഉന്നത ഉദ്യോഗസ്ഥരുടെ നടപടികളിൽ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. തൻ്റെ ഒദ്യോഗിക ജീവിതത്തിൽ കണ്ണൂർ വിമാനത്താവളം പോലെ മോശമായൊരു സ്ഥാപനം കണ്ടിട്ടില്ലെന്നും മുതിർന്ന ഉദ്യോഗസ്ഥരിൽ വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് സ്ഥാനം ഒഴിയുന്നതെന്നും കത്തിൽ പരാമർശിച്ചിട്ടുണ്ട്. വിമാനതാവളത്തിൽ ആർക്കും ജോലി സംസ്കാരമോ ദീർഘവീക്ഷണമോ ആത്മാർത്ഥയോ ഇല്ല. തലവൻമാരുടെ അജണ്ഡകൾ നടപ്പിലാക്കാൻ വേണ്ടി തോന്നിയത് പോലെയാണ് പ്രവർത്തനം. പല കരാർ വ്യവസ്ഥകളിലും മാറ്റം വരുത്തി. ഇഷ്ടക്കാർക്ക് കരാർ നൽകി. ഇതിനു വേണ്ടി രണ്ടു ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടു. സോണി ചൂണ്ടിക്കാട്ടുന്ന വിമാനത്താവളത്തിലെയും കിയാലിലെയും പ്രധാനപ്പെട്ട പ്രശ്നങ്ങൾ ഇവയാണ്.
സാമ്പത്തിക നഷ്ടമുണ്ടാകുന്നതിനാൽ കിയാൽ നേരിട്ട് കാർഗോ കോപ്ലക്സ് നടത്തുന്നതാണു നല്ലതെന്ന് കമേഴ്സ്യൽ വിഭാഗം മുന്നറിയിപ്പ് നൽകയിട്ടും പരിഗണിച്ചില്ല. കാർഗോ കോപ്ലക്സ് നടത്തിപ്പ് സ്വകാര്യ ഏജൻസിക്കു നൽകുന്നതിലെ പ്രശ്നങ്ങൾ ഡയറക്ടർ ബോർഡിൽ നിന്നു മറച്ചു വച്ചു. വിമാനത്താവളത്തിലെ ഫിനാൻസ് വിഭാഗത്തിൻ്റെ പ്രവർത്തനം പരിതാപകരമാണെന്നും ഈ വിഭാഗത്തിലെ ഒരു പ്രധാനപ്പെട്ട ഉദ്യോഗസ്ഥൻ ആ പദവി വഹിക്കാൻ യോഗ്യനല്ലെന്നും കത്തിൽ പറയുന്നു. ഭൂമി ഏറ്റെടുക്കൽ വിഭാഗത്തിലെ പ്രധാന ഉദ്യോഗസ്ഥൻ ചിതലിനെ പോലെ വിമാനത്താവളത്തെ നശിപ്പിക്കുമെന്നും കത്തിൽ പറയുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq