ഇന്ന് യുഎഇയിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും. വിവിധയിടങ്ങളിൽ മഴ പെയ്യാനും സാധ്യതയെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. കിഴക്കൻ മേഖലകളിലും ചില ഉൾപ്രദേശങ്ങളിലും ഉച്ചയോടെ മഴ പെയ്തേക്കും. അബുദാബിയിലും ദുബായിലും യഥാക്രമം 45 ഡിഗ്രി സെൽഷ്യസും 42 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരും. ആന്തരിക പ്രദേശങ്ങളിൽ താപനില 47 ഡിഗ്രി സെൽഷ്യസ് വരെ എത്തും.
യുഎഇയുടെ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) റിപ്പോർട്ട് പ്രകാരം ജൂൺ 8 ശനിയാഴ്ച വൈകുന്നേരം 5 മണിയോടെ ഹത്തയിലേക്കുള്ള വഴിയിലുള്ള അൽ വതൻ റോഡിൽ കനത്ത ഇടിമിന്നലും ആലിപ്പഴ വർഷവും ഉണ്ടായി. റാസൽഖൈമയുടെയും ഷാർജയുടെയും ചില ഭാഗങ്ങളിൽ കനത്ത മഴ പെയ്തതിനെ തുടർന്ന് ശനിയാഴ്ച യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ജൂൺ 7 വെള്ളിയാഴ്ച ഫുജൈറയിലെ വാദി മായിൽ നേരിയ ആലിപ്പഴ വർഷവും രേഖപ്പെടുത്തി. പെട്ടെന്നുള്ള വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ രാജ്യത്തിൻ്റെ കിഴക്കൻ പ്രദേശങ്ങളിലുള്ളവർക്ക് മുന്നറിയിപ്പും നൽകി. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq