കോഴിക്കോട് ചെറുവണ്ണൂരിൽ സീബ്രാ ക്രോസിലൂടെ റോഡ് മുറിച്ചുകടന്ന പെൺകുട്ടിയെ അമിതവേഗതയിലെത്തിയ ബസ് ഇടിച്ചു തെറിപ്പിച്ചു. കൊളത്തറ സ്വദേശിയായ വിദ്യാർത്ഥിനി ഫാത്തിമ റിനയെയാണ് ബസ് ഇടിച്ചത്. ബസ് ഇറങ്ങിയ ശേഷം വീട്ടിലേക്ക് പോകാൻ ചെറുവണ്ണൂർ സ്കൂളിന് മുന്നിലെ സീബ്ര ക്രോസ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ പെൺകുട്ടി ബസിന് താഴേക്ക് വീണു. സംഭവം കണ്ട് നാട്ടുകാർ പരിഭ്രമിച്ച് നിൽക്കവെ പെൺകുട്ടി ബസിന് താഴെ നിന്ന് അത്ഭുതകരമായി സ്വയം എഴുന്നേറ്റ് വരുകയായിരുന്നു. പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ഗുരുതര പരുക്കുകളില്ല.
അതേസമയം അപകടത്തെ തുടർന്ന് ബസ് ഉടമയോ ജീവനക്കാരോ തിരിഞ്ഞുനോക്കിയില്ലെന്ന് ഫാത്തിമ പറഞ്ഞു. ബസ് ഡ്രൈവർക്കെതിരെ നടപടിയെടുക്കണമെന്ന് കുടുംബവും ആവശ്യപ്പെട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എംവിഡി ഡി ശരത് പറഞ്ഞു. ഡ്രൈവറോടും ബസ് ഉടമയോടും ഇന്ന് ഹാജരാവാൻ പറഞ്ഞിട്ടുണ്ട്. ഡ്രൈവറുടെ ലൈസൻസും ബസിൻറെ പെർമിറ്റും സസ്പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq