പുതിയ നോൾ കാർഡ് അവതരിപ്പിച്ച് ദുബായ്. വിനോദസഞ്ചാരികൾ, താമസക്കാർ, പൗരന്മാർ എന്നിവർക്കായി വിവിധ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും 17,000 ദിർഹം വരെ കിഴിവുമായാണ് പുതിയ നോൾ കാർഡ് പുറത്തിറക്കിയിരിക്കുന്നത്. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പറയുന്നത് അനുസരിച്ച്, നോൾ ട്രാവൽ കാർഡ് ഉടമകൾക്ക് ദുബായിലെ പൊതുഗതാഗതത്തിനും പാർക്കിംഗിനും മറ്റ് വിനോദങ്ങൾക്കും അനുഭവങ്ങൾക്കും പണമടയ്ക്കാൻ ഇത് ഉപയോഗിക്കാം. നഗരത്തിലെ ഹോട്ടലുകൾ, ഷോപ്പുകൾ, സാഹസികതകൾ, വിനോദ സൗകര്യങ്ങൾ, മറ്റ് ഓഫറുകൾ എന്നിവയിലുടനീളം അഞ്ച് മുതൽ 10 ശതമാനം വരെ കിഴിവുകളും പുതിയ കാർഡ് വാഗ്ദാനം ചെയ്യുന്നുണ്ട്.
പ്രാരംഭ ഘട്ടത്തിൽ, നോൾ ട്രാവൽ കാർഡ് ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലും (DXB) സൂം, യൂറോപ്കാർഡ് തുടങ്ങിയ ചില പാർട്ണർ സ്റ്റോറുകളിലും ലഭ്യമാകും. 19 ദിർഹം ബാലൻസ് ഉള്ള നോൾ കാർഡ് 200 ദിർഹത്തിന് വാങ്ങാം. വർഷാവസാനത്തോടെ 150 ദിർഹത്തിന് പുതുക്കാവുന്നതാണ്. നിലവിലുള്ള നോൾ കാർഡ് ഉപയോക്താക്കൾക്ക് ഇപ്പോൾ പുതുതായി പുറത്തിറക്കിയ നോൾ ട്രാവൽ കാർഡിലേക്ക് മാറാൻ കഴിയില്ല, എന്നാൽ ഭാവിയിൽ ഇത് പരിഗണിക്കുമെന്ന് ആർടിഎ അറിയിച്ചു.
ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും പൊതുഗതാഗത സൗകര്യങ്ങൾ ഒരു കാർഡിലൂടെ ഏകീകരിക്കുന്നതിനും 100 ശതമാനത്തിലധികം കിഴിവുകളും 17,000 ദിർഹത്തിന് മുകളിൽ മൂല്യമുള്ളതുമായ ഒരു പേയ്‌മെൻ്റ് രീതിയായി ഇതിനെ മാറ്റുകയാണ് ഈ കാർഡ് ലക്ഷ്യമിടുന്നതെന്ന് ആർടിഎ കോർപ്പറേറ്റ് ടെക്നോളജി സപ്പോർട്ട് സർവീസസ് സെക്ടറിൻ്റെ സിഇഒ മുഹമ്മദ് അൽ മുദർറെബ് പറഞ്ഞു. പുതുതായി പുറത്തിറക്കുന്ന കാർഡിന് വിവിധ ആനുകൂല്യങ്ങളും കിഴിവുകളുമുള്ള സ്വന്തം പാക്കേജുകളുണ്ടാകുമെന്ന് ഓട്ടോമേറ്റഡ് കളക്ഷൻ സിസ്റ്റംസ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ സലാഹൽദീൻ അൽമർസൂഖി പറഞ്ഞു.
ഭാവിയിൽ പുതുതായി ലോഞ്ച് ചെയ്യുന്ന നോൾ ട്രാവൽ കാർഡിലേക്ക് നിലവിലുള്ള നോൾ കാർഡുകളിൽ നിന്ന് ബാലൻസ് മാറ്റുന്നതിനുള്ള സാധ്യതയെക്കുറിച്ച് ആർടിഎ പഠിക്കുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു. നിലവിൽ 100-ലധികം പങ്കാളികളും റസ്റ്റോറൻ്റുകൾ, വിനോദ സൗകര്യങ്ങളും കാർഡ് സ്വീകരിക്കുന്നുണ്ടെന്നും അവ സമയബന്ധിതമായി വർദ്ധിപ്പിക്കുമെന്നും എംഡിഎക്‌സ് സൊല്യൂഷൻസ് മാനേജിംഗ് ഡയറക്ടർ അമർ അബ്ദുൽസമദ് പറഞ്ഞു.യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq