യുഎഇയിലെ പർവ്വത മേഖലകളിൽ ഇന്നലെ ഉച്ചയോടെ മഴയും ആലിപ്പഴ വീഴ്ചയും ഉണ്ടായി. അൽഐൻ, റാസൽഖൈമ, ഷാർജയുടെ ഉൾപ്രദേശമായ മ്ലീഹയിലും മഴയും ആലിപ്പഴ വീഴ്ചയുമുണ്ടായെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ റിപ്പോർട്ട്. യുഎഇയുടെ കിഴക്കൻ മേഖലകളിൽ മഴ മേഘങ്ങൾ രൂപപ്പെട്ടതോടെയാണ് മഴ പെയ്തത്. ഫുജൈറ മുതൽ അൽ ഐൻ വരെ യെല്ലോ, ഓറഞ്ച് അലേർട്ടുകളും നൽകിയിരുന്നു. റാസൽഖൈമയിലെ കദ്രയിലും ഷൗക്കയിലും നേരിയതോ മിതമായതോ ആയ മഴ റിപ്പോർട്ട് ചെയ്തു, പിന്നീട് ഉച്ചകഴിഞ്ഞ് 3.35 ഓടെ മഴ ശക്തമായി.
താഴ്ന്ന താഴ്‌വരകളിലും വാടികളിലും മഴയെത്തുടർന്ന് വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ ഇത്തരം പ്രദേശങ്ങളിലേക്ക് പോകരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎഇയുടെ ചില ഭാഗങ്ങളിൽ ശക്തമായ കാറ്റും പൊടിക്കാറ്റും അനുഭവപ്പെട്ടു. യുഎഇയിലുടനീളമുള്ള റോഡുകളിൽ കാറ്റും പൊടിയും ദൂരക്കാഴ്ചയ്ക്ക് കാരണമാകുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് എൻസിഎം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq