ഷാർജ ഇന്ത്യൻ സ്കൂളിൽ തൊഴിലവസരമെന്ന പേരിൽ തട്ടിപ്പ്. അധ്യാപക, അനധ്യാപക തസ്തികകളിലേക്ക് ജോലി ഒഴിവുകളെന്ന് കാണിച്ചായിരുന്നു സോഷ്യൽ മീഡിയയിലൂടെ തട്ടിപ്പ് ശ്രമം നടത്തിയത്. റിക്രൂട്ടിങ് ഏജൻസി എന്ന പേരിലാണ് വീസയ്ക്കും വിമാന ടിക്കറ്റിനും മറ്റുമായി വൻതുക ആവശ്യപ്പെട്ട് തട്ടിപ്പ് ശ്രമം നടത്തുന്നത്. ഇത്തരത്തിൽ ഒരു റിക്രൂട്ടിങ് ഏജൻസിയെയും അധികാരപ്പെടുത്തിയിട്ടില്ലെന്നും തട്ടിപ്പിൽപ്പെടാതെ ജാഗ്രത പാലിക്കണമെന്നും സ്കൂളുകൾ കൈകാര്യം ചെയ്യുന്ന ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് നിസാർ തളങ്കര വ്യക്തമാക്കി. ജോലി വാഗ്ദാനം ചെയ്ത് പണം സ്വീകരിക്കുന്നത് ഇന്ത്യൻ അസോസിയേഷൻറെ രീതിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിലൂടെയാണ് ഉയർന്ന ശമ്പളവും ആകർഷകമായ പാക്കേജുകളും അടങ്ങുന്ന വാഗ്ദാനങ്ങളോടെ തൊഴിലവസരങ്ങൾ പ്രചരിച്ചിരുന്നത്. ഒന്നിലധികം വാട്ട്സ്ആപ്പ് ഗ്രൂപ്പുകളും അത്തരം പ്ലാറ്റ്ഫോമുകളും സ്കൂളിന്റെ പേരിൽ ഉദ്യോഗാർത്ഥികളിൽ നിന്ന് ബയോഡാറ്റ സ്വീകരിച്ചിട്ടുണ്ട്. ഇത്തരം അനധികൃത നീക്കങ്ങൾക്കും സാമൂഹിക വിരുദ്ധർക്കുമെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും നിസാർ തളങ്കരയും ജനറൽ സെക്രട്ടറി ശ്രീപ്രകാശും വ്യക്തമാക്കി. ദുബായ് ജോബ് എന്ന വാട്സാപ്പ് ഗ്രൂപ്പിലൂടെ സ്കൂൾ ജീവനക്കാർക്ക് സാധാരണ ലഭിക്കുന്നതിലും കൂടുതൽ ശമ്പളവും മറ്റു ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തിരുന്നത്.
കുട്ടികളെ സ്കൂൾ ബസിലെത്തിക്കുക, തിരിച്ചുകൊണ്ടുവിടുക, അവരുടെ ബാഗുകളും മറ്റും സൂക്ഷിക്കുക തുടങ്ങിയ വളരെ എളുപ്പമുള്ള ജോലിക്ക് 2,200 ദിർഹമാണ് പ്രതിമാസ ശമ്പളമായി വ്യാജന്മാർ വാഗ്ദാനം ചെയ്തിട്ടുള്ളത്. കൂടാതെ സൗജന്യ താമസം, വാരാന്ത്യ അവധി, ദിവസവും 10 മണിക്കൂർ ജോലി എന്നിവയടങ്ങുന്നതാണ് പാക്കേജ്!!. 20 മുതൽ 45 വയസ്സ് പ്രായമുള്ള, അൽപ്പം ഇംഗ്ലിഷ് സംസാരിക്കാനറിയാവുന്നവർക്ക് താത്പര്യമുണ്ടെങ്കിൽ പാസ്പോർട് കോപ്പി അയച്ചുകൊടുത്താൽ വീസയും ജോലിയും നൽകുമെന്നുമായിരുന്നു വാഗ്ദാനങ്ങൾ.
വീസ, വിമാന ടിക്കറ്റ്, ഇൻഷുറൻസ്, മെഡിക്കൽ എന്നിവയ്ക്കെല്ലാം കൂടി ആകെ 96,000 രൂപ ജോലിക്കായി നൽകണമെന്നും റിക്രൂട്ടിംഗ് ഏജൻസി ആവശ്യപ്പെട്ടിരുന്നു. 35,000 രൂപ മുൻകൂറായും ബാക്കി തുക രണ്ട് തവണയായും നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ വീസ ലഭിച്ച ശേഷം മുഴുവൻ തുകയും നൽകിയാലേ യാത്രാനുമതി ലഭിക്കൂ. വാട്സാപ്പ് ഗ്രൂപ്പ് വഴി പാസ്പോർട് കോപ്പി അയച്ചുകൊടുക്കുകയും വേണം. മലയാളികൾ ഉൾപ്പെടെയുള്ള നിരവധി പേർക്ക് പണം നഷ്ടമായെന്നാണ് വിവരം.