യുഎഇയിൽ ഇനി വർക്ക് പെർമിറ്റുകളുടെയും റെസിഡൻസി വിസകളുടെയും പ്രോസസിംഗിന് ദിവസങ്ങൾ മതിയാകും. പ്രോസസ്സിംഗ് സമയം 30 ദിവസത്തിൽ നിന്ന് 5 ദിവസമായാണ് കുറച്ചത്. വർക്ക് ബണ്ടിൽ പ്ലാറ്റ്‌ഫോമിൻ്റെ സഹായത്തോടെയാണ് പ്രോസസിംഗ് സമയം കുറയ്ക്കാൻ സാധിച്ചിരിക്കുന്നത്. ബിസിനസ്സ് ഉടമകൾക്കും സ്വകാര്യ കമ്പനികൾക്കുമായി പുതിയ ജീവനക്കാരെ നിയമിക്കുന്നതിനും നിലവിലുള്ള ജീവനക്കാർക്കുള്ള വർക്ക് പെർമിറ്റ് മുൻകൂട്ടി പുതുക്കുന്നതിനും പുതിയ സംവിധാനം ഏറെ സഹായകരമാണ്.
വർക്ക് ബണ്ടിൽ പ്ലാറ്റ്‌ഫോമിൻ്റെ രണ്ടാം ഘട്ടം വിജയകരമായി സമാരംഭിച്ചതിനെ തുടർന്നാണ് ഒരു മാസമെടുത്തിരുന്ന പ്രോസസിംഗ് വെറും അഞ്ച് ദിവസമായി ചുരുങ്ങിയത്. നിലവിലുള്ള ജീവനക്കാർക്ക് വർക്ക് പെർമിറ്റ് മുൻകൂട്ടി പുതുക്കി നൽകുന്നതിനും ഇത് സഹായകരമാണ്. വർക്ക് ബണ്ടിലിൻ്റെ ആദ്യ ഘട്ടം ഏപ്രിലിൽ ദുബായിലാണ് ആരംഭിച്ചത്. ഇപ്പോൾ ഏഴ് എമിറേറ്റുകളിലും ഇത് നടപ്പിലാക്കുന്നുണ്ട്. വർക്ക് ബണ്ടിലിൻ്റെ രണ്ടാം ഘട്ടത്തിൽ ഏകദേശം 600,000 കമ്പനികളും ഏഴ് ദശലക്ഷത്തിലധികം തൊഴിലാളികളും ഉൾപ്പെടുന്നു. കമ്പനികൾക്കും ജീവനക്കാർക്കും ഇപ്പോൾ വർക്ക് ബണ്ടിലിൻ്റെ വെബ്‌സൈറ്റിൽ (workinuae.ae) മാത്രമേ ആക്‌സസ് ചെയ്യാൻ കഴിയൂ, താമസിയാതെ മൊബൈൽ ആപ്പ് ഉടൻ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq