യുഎഇയിൽ നിന്ന് കേരളത്തിലേക്ക് തിരിക്കാനിരുന്ന വിമാനത്തിൽ നിന്ന് യാത്രക്കാരെ തിരിച്ചിറക്കി, മലയാളികളടക്കമുള്ള യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി

ഷാർജ വിമാനത്താവളത്തിൽ നിന്ന് ഇന്ന് പുലർച്ചെ 3.30നു പുറപ്പെടാനിരുന്ന വിമാനത്തിൽ നിന്ന് യാത്രക്കാരെ തിരിച്ചിറക്കി. ഷാർജ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസിൽ നിന്നാണ് മലയാളികൾ അടക്കമുള്ള 170 യാത്രക്കാരെ തിരിച്ചിറക്കിയത്. ടേക്ക് ഓഫിന് തൊട്ടുമുമ്പ് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. പുലർച്ചെ 2.30നാണ് വിമാനം പുറപ്പടേണ്ടിയിരുന്നത് എങ്കിലും ഒരു മണിക്കൂർ വൈകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാർക്ക് പ്രഭാത ഭക്ഷണം നൽകി. റാസൽ ഖൈമയിൽ കഴിഞ്ഞ ദിവസം സർവീസ് റദ്ദാക്കിയ എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരും വിമാനത്തിലുണ്ടായിരുന്നു. സർവീസ് എപ്പോൾ പുനരാരംഭിക്കുമെന്നതിൽ വ്യക്തതയില്ല. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy