ബ്ലൂചിപ്പ് സ്ഥാപന ഉടമയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ദുബായ് കോടതി

ബ്ലൂചിപ്പ് ഉടമ രവീന്ദർ നാഥ് സോണിക്കെതിരെ ദുബായ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഒരാഴ്ചത്തെ സമയപരിധിക്കുള്ളിൽ 10.05 മില്യൺ ദിർഹം അടയ്ക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്. ദശലക്ഷക്കണക്കിന് നിക്ഷേപകരുടെ ഫണ്ട് ദുരുപയോഗം ചെയ്തെന്ന് ആരോപിക്കപ്പെടുന്ന സോണിയെ ഒരു മാസമായി ഒളിവിലാണ്. കോടതി നിശ്ചയിച്ച തുക ജൂൺ മൂന്നിനകം കോടതി ട്രഷറിയിൽ നിക്ഷേപിക്കാനോ ചെക്ക് എക്സിക്യൂഷൻ അപേക്ഷകനെക്കൊണ്ട് തീർപ്പാക്കാനോ ഉത്തരവിട്ടിരുന്നു.

ഒരു മാസത്തോളമായി സോണിയുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് കമ്പനിയുടെ പബ്ലിക് റിലേഷൻസ് ഓഫീസർ സന്ദീപ് രാജ് പറഞ്ഞു. ദുബായിലെ അൽ ജവാഹറ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ബ്ലൂചിപ്പ് ഗ്രൂപ്പ് ഒന്നിലധികം നിക്ഷേപ കമ്പനികൾ നടത്തിയിരുന്നു. ഗ്രൂപ്പിൽ 70 മില്യൺ ഡോളർ പോർട്ട്‌ഫോളിയോ ക്ലെയിം ചെയ്യുകയും 700-ലധികം ക്ലയൻ്റുകൾക്ക് സേവനം നൽകുകയും ചെയ്തിട്ടുണ്ട്. നിരവധി യുഎഇ നിവാസികൾക്കാണ് സ്ഥാപനത്തിലൂടെ പണം നഷ്ടമായത്. 18 മാസത്തേക്ക് 10,000 ഡോളർ നിക്ഷേപത്തിന് മൂന്ന് ശതമാനം പ്രതിമാസ വരുമാനം വാഗ്ദാനം ചെയ്തതിനെ തുടർന്ന് നിരവധി പേരാണ് പണം നിക്ഷേപിച്ചത്. മാർച്ച് മുതൽ നിക്ഷേപത്തിനുള്ള പ്രതിമാസ വരുമാനം ലഭിക്കുന്നില്ലെന്ന് നിക്ഷേപകർ പരാതിപ്പെട്ടു. എകദേശം 100 മില്യൺ ഡോളറിൽ കൂടുതൽ പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണ് കമ്പനിവൃത്തങ്ങൾ അഭിപ്രായപ്പെടുന്നത്

നിരവധി തട്ടിപ്പ് സംരംഭങ്ങളിൽ സോണിക്ക് പങ്കുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇയാൾക്കെതിരെ ഇന്ത്യയിൽ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, വിശ്വാസവഞ്ചന, ക്രിമിനൽ ഭീഷണി എന്നീ കേസുകളുണ്ട്. നിക്ഷേപകരുടെ പണം ഇരട്ടിയാക്കുമെന്ന് വാഗ്ദാനം ചെയ്ത്, തട്ടിപ്പ് നിക്ഷേപ പദ്ധതി നടത്തിയതിന് സോണി 2022 ൽ ഇന്ത്യയിൽ വച്ച് സോണി അറസ്റ്റിലായിട്ടുണ്ട്. 2019ൽ ഹരിയാനയിലെ പാനിപ്പത്തിൽ ഒരു നിക്ഷേപകനെ വഞ്ചിച്ചെന്ന പരാതിയും ഇയാൾക്കെതിരെ രേഖപ്പെടുത്തിയിട്ടുണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy