ദുബായ് മാളിലെ പാർക്കിംഗ് ഇനി മുതൽ സൗജന്യമായിരിക്കില്ല. ടോൾ ഗേറ്റ് സേവനദാതാക്കളായ സാലികുമായി ദുബായ് മാൾ ഇത് സംബന്ധിച്ച് ധാരണയിലെത്തി. ഇനി മുതൽ പാർക്കിംഗിന് ഫീസ് ഈടാക്കും. ടോൾ ഗേറ്റ് കമ്പനിയുടെ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയായിരിക്കും തടസമില്ലാത്ത പാർക്കിംഗ് അനുവദിക്കുക. ടിക്കറ്റ് രഹിത പാർക്കിംഗിനായി ഓട്ടോമാറ്റിക് ഫീ കളക്ഷൻ നടപ്പാക്കുകയും ചെയ്യും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq
തിങ്കൾ മുതൽ വ്യാഴം വരെയുള്ള ആദ്യ നാല് മണിക്കൂറും വെള്ളി മുതൽ ഞായർ വരെയുള്ള ആദ്യ ആറ് മണിക്കൂറും ദുബായ് മാൾ പാർക്കിംഗ് സൗജന്യമായിരിക്കും. എന്നാൽ നാല് മണിക്കൂറിന് ശേഷം താഴെ പറയുന്ന തുക നൽകണം.
പ്രവൃത്തിദിവസങ്ങൾ (തിങ്കൾ മുതൽ വ്യാഴം വരെ)
4 – 5 മണിക്കൂർ: ദിർഹം 40
5 – 6 മണിക്കൂർ: ദിർഹം 60
6 – 7 മണിക്കൂർ: ദിർഹം 80
8 – 12 മണിക്കൂർ: ദിർഹം 100
12 – 24 മണിക്കൂർ: ദിർഹം 500
24 മണിക്കൂർ+: ദിർഹം 1,000
വാരാന്ത്യങ്ങൾ (വെള്ളി മുതൽ ഞായർ വരെ)
6 – 7 മണിക്കൂർ: ദിർഹം 80
7 – 8 മണിക്കൂർ: ദിർഹം 100
8 – 12 മണിക്കൂർ: ദിർഹം 200
12 – 24 മണിക്കൂർ: ദിർഹം 500
24 മണിക്കൂർ+: ദിർഹം 1,000
ഗ്രാൻഡ് പാർക്കിംഗ്, സിനിമാ പാർക്കിംഗ്, ഫാഷൻ പാർക്കിംഗ് എന്നിവയ്ക്ക് ഈ നിരക്കുകൾ ബാധകമാണ്. ഇപ്പോൾ, സബീൽ, ഫൗണ്ടൻ വ്യൂസ് എന്നിവ പാർക്കിംഗിന് നിരക്ക് ഈടാക്കില്ല. പബ്ലിക് സർവീസ് പ്രൊവൈഡർമാർ, വാലെറ്റ് ഡ്രോപ്പ്-ഓഫുകൾ എന്നിവയെല്ലാം ദുബായ് മാൾ പാർക്കിംഗിന് പണം നൽകുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.