Posted By rosemary Posted On

അബുദാബിയിൽ തീപിടുത്തം റിപ്പോർട്ട് ചെയ്തു

അബുദാബിയിലെ മുസഫയിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. കെട്ടിട നിർമാണ സാമഗ്രികളുടെ കടയിലുണ്ടായ തീപിടിത്തം അബുദാബി പോലീസിൻ്റെയും സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും സംഘമാണ് നിയന്ത്രിച്ചത്. തീപിടിത്തത്തിൽ ആളപായമുണ്ടായില്ല. ശീതീകരിച്ച് പുക നീക്കം ചെയ്യാനുള്ള നടപടികൾ സംഘങ്ങൾ ആരംഭിച്ചിട്ടുണ്ട്. അപകട സ്ഥലങ്ങളിൽ ഒത്തുകൂടുന്നവർ എമർജൻസി വാഹനങ്ങൾ ഉൾപ്പെടെയുള്ളവയുടെ ഗതാഗതം തടസ്സപ്പെടുത്തുന്നതായി അതോറിറ്റി പറഞ്ഞു. അപകട സ്ഥലങ്ങളുടെ ഫോട്ടോകളും വീഡിയോകളും എടുത്ത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നതിനെതിരെയും പോലീസ് താമസക്കാർക്ക് മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *