വർഷങ്ങൾക്ക് മുമ്പ് ദുബായിൽ നിന്ന് പുറപ്പെട്ട കടലാമ ഇന്ത്യൻ മഹാസമുദ്രം താണ്ടി തായ് ലാൻഡ് തീരത്തെത്തി. 3,000 കിലോമീറ്റർ താണ്ടി കടലാമ സുരക്ഷിതമായി ആരോഗ്യത്തോടെ എത്തിയതായി ട്രാക്കിംഗ് ഡാറ്റ വ്യക്തമാക്കി. ദുബായിലെ ആമ പുനരധിവാസ പദ്ധതിയുടെ ഭാഗമായി ജുമൈറ ബീച്ചിൽ നിന്ന് 63 ആമകളെ കടലിലേക്ക് വിട്ടിയച്ചിരുന്നു. ദുബായിൽ പുനരധിവസിപ്പിക്കപ്പെട്ട ആമകളിൽ സാറ്റലൈറ്റ് ട്രാക്കിംഗ് ഉപകരണങ്ങൾ ഘടിപ്പിച്ചിരിക്കുന്നതിനാൽ ദുബായിലെ അധികാരികൾക്ക് അവരുടെ പുരോഗതി ട്രാക്ക് ചെയ്യാൻ സാധിക്കും.
20 വർഷം മുമ്പാണ് ദുബായ് കടലാമ പുനരധിവാസ പദ്ധതി ആരംഭിച്ചത്. നാല് ഇനങ്ങളിലുള്ള 2,175 കടലാമകളെ രക്ഷപ്പെടുത്താനും പുനരധിവസിപ്പിക്കാനും പുറത്തുവിടാനും പദ്ധതി സഹായിച്ചെന്ന് ബുർജ് അൽ അറബിലെ അക്വേറിയത്തിൻ്റെ ഡയറക്ടർ ബാർബറ ലാങ്-ലെൻ്റൺ പറഞ്ഞു. 92 ആമകളെയാണ് സാറ്റലൈറ്റ് ട്രാൻസ്മിറ്ററുകൾ ഉപയോഗിച്ച് ട്രാക്ക് ചെയ്തിരുന്നത്. ട്രാക്കിംഗിലൂടെ ഗവേഷകർക്ക് കടലാമകളുടെ പുനരധിവാസം ഉറപ്പാക്കാനും ആയിരക്കണക്കിന് കിലോമീറ്ററുകൾ വ്യാപിക്കാൻ കഴിയുന്ന കടലാമകളുടെ കുടിയേറ്റ രീതികൾ നിരീക്ഷിക്കാനും സാധിക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq