രാജ്യത്തെ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നത് ചിലവുള്ളതാകും. ഇൻറർചെയ്ഞ്ച് ഫീസിൽ വർധനവ് വേണമെന്ന് ആവശ്യപ്പെട്ട് എടിഎം ഓപ്പറേറ്റർമാരുടെ സംഘടന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും നാഷണൽ പെയ്മെൻറ് കോർപ്പറേഷനും കത്തയച്ചു. കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് ബാങ്കുകൾ തമ്മിൽ ഈടാക്കുന്ന ചാർജാണ് ഇൻറർചെയ്ഞ്ച് ഫീസ്. ഇൻറർചെയ്ഞ്ച് ഫീ ഇടപാടൊന്നിന് 23 രൂപ വരെയായി ഉയർത്തണമെന്നാണ് സംഘടനയുടെ ആവശ്യം. അങ്ങനെയെങ്കിൽ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന തുകയും ഉയരും.
ഉപഭോക്താവ് തനിക്ക് അക്കൗണ്ടുള്ള ബാങ്കിന്റെ എടിഎമ്മിന് പുറമേ മറ്റേതെങ്കിലും ബാങ്ക് എടിഎമ്മിൽ നിന്ന് ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണമെടുക്കുമ്പോൾ ഫീസ് നൽകേണ്ടി വരും. രണ്ട് വർഷം മുൻപ് ആർബിഐ ഇൻറർചെയ്ഞ്ച് ഫീസ് വർധിപ്പിച്ചിരുന്നു. ബിസിനസിലേക്ക് കൂടുതൽ ഫണ്ട് എത്തിക്കാനാണ് ഫീസ് വർധന ആവശ്യപ്പെടുന്നതെന്ന് കോൺഫെഡറേഷൻ ഓഫ് എ.ടി.എം ഇൻഡസ്ട്രി വ്യക്തമാക്കി. 23 രൂപ വരെ ഉയർത്തണമെന്ന് മറ്റു ചില സംഘടനകളും ആവശ്യം ഉന്നയിക്കുന്നുണ്ട്.
നിലവിൽ എടിഎം ഇടപാടുകൾക്ക് ബാങ്കുകൾ നിശ്ചിത പരിധി നൽകിയിട്ടുണ്ട്. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, ന്യൂഡൽഹി നഗരങ്ങളിൽ മറ്റു ബാങ്കുകളുടെ എ.ടി.എം ഉപയോഗിക്കുകയാണെങ്കിൽ മൂന്ന് ഇടപാട് വരെയും ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് അഞ്ച് സൗജന്യ ഇടപാടുകൾ വരെയും ലഭിക്കും.യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq