ബലിപെരുന്നാളിനെ തുടർന്നുള്ള നീണ്ട വാരാന്ത്യത്തിൽ ബസിൽ യാത്ര ചെയ്യാനാഗ്രഹിക്കുന്നവർക്ക് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. ദുബായിൽ നിന്ന് അബുദാബിയിലേക്കും തിരിച്ചുമുള്ള യാത്രകൾക്കാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യാനാവുക. രണ്ട് ഇൻ്റർസിറ്റി ബസ് റൂട്ടുകളിലേക്കുള്ള ഇ-ടിക്കറ്റുകൾ ജൂൺ 14 മുതൽ ബുക്കിംഗിന് ലഭ്യമാകുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. റിസർവ് ചെയ്ത ഇ-ടിക്കറ്റുകളുള്ള യാത്രക്കാർക്ക് മുൻഗണനാ ബോർഡിംഗ് ലഭിക്കുമെന്ന് ആർടിഎ അറിയിച്ചു.
ബസ് റൂട്ടുകൾ ഇപ്രകാരമാണ്:
E101: ഇബ്ൻ ബത്തൂത്തയിൽ നിന്ന് അബുദാബി സെൻട്രൽ ബസ് സ്റ്റേഷനിലേക്ക്
E102: ഇബ്നു ബത്തൂത്ത മുതൽ മുസ്സഫ വരെ
ഒരു ബസ് ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യാൻ നിമിഷങ്ങൾ മാത്രം മതി. അതിനായി ആദ്യം RTA വെബ്സൈറ്റിൽ പ്രവേശിക്കുക. തുടർന്ന്
നിങ്ങൾ എപ്പോൾ, എവിടേക്കാണ് പോകുന്നതെന്ന് തെരഞ്ഞെടുക്കുക. ഒരു കലണ്ടർ പോപ്പ് അപ്പ് ചെയ്‌തതിനുശേഷം, നിങ്ങളുടെ യാത്രയുടെ തീയതി തിരഞ്ഞെടുത്ത് ഒരു നിർദ്ദിഷ്ട സമയ സ്ലോട്ട് തിരഞ്ഞെടുക്കുക. “തുടരുക” ക്ലിക്ക് ചെയ്ത് നിങ്ങളുടെ പേര്, ഇമെയിൽ വിലാസം, ഫോൺ നമ്പർ എന്നിവ പോലുള്ള മറ്റ് വിശദാംശങ്ങൾ നൽകുക. അവസാനം നിങ്ങളുടെ ടിക്കറ്റിന് പണം നൽകാം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq