കുവൈറ്റ് ഫ്ലാറ്റിലെ തീപിടുത്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ആശ്വാസധനം പ്രഖ്യാപിച്ച് യൂസഫ് അലിയും രവി പിള്ളയും

കുവൈറ്റിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആശ്വാസധനം പ്രഖ്യാപിച്ചു. നോർക്ക വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിയും പ്രവാസി വ്യവസായി രവി പിള്ളയുമാണ് ആശ്വാസധനം പ്രഖ്യാപിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം നൽകുമെന്ന് എം.എ യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം നൽകുമെന്ന് രവി പിള്ളയും അറിയിച്ചു. നോർക്ക വഴിയായിരിക്കും ധനസഹായം കുടുംബങ്ങൾക്ക് നൽകുക. പരുക്കേറ്റവർ എത്രയും വേ​ഗം സുഖം പ്രാപിക്കട്ടെയെന്ന് ഇരുവരും ആശംസിച്ചു. ദുരന്തത്തിൽ അതിയായ ദുഃഖവും രേഖപ്പെടുത്തി. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy