യുഎഇയിലെ 63 ശതമാനം കമ്പനികളും അടുത്ത ഒരു വർഷത്തിനുള്ളിൽ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാൻ പദ്ധതിയിടുന്നുണ്ടെങ്കിലും ചില കമ്പനികൾ ജീവനക്കാരുടെ നിയമനം വൈകിക്കുകയോ പുതിയ റിക്രൂട്ട്‌മെൻ്റ് മരവിപ്പിക്കുകയോ ചെയ്യുമെന്ന് പഠനറിപ്പോർട്ട് പറയുന്നു. യുഎഇയിലെ ബിസിനസ്സ് മേഖലയിലെ മുതിർന്ന 100 പേർക്കിടയിൽ നടത്തിയ പഠനറിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.
ആഗോള സാമ്പത്തിക ചിത്രത്തെ അടിസ്ഥാനമായാണ് ഇത്തരമൊരു സാഹചര്യം ഉരുത്തിരിഞ്ഞിരിക്കുന്നത്. യുഎസ്, യുകെ രാജ്യങ്ങളിലെ സാമ്പത്തിക സ്ഥിതി, വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് എന്നിവയെല്ലാം യുഎഇയിലെ കമ്പനികളിലെ റിക്രൂട്ട്മെന്റിനെ ബാധിക്കുന്നുണ്ടെന്ന് റിക്രൂട്ട്മെന്റ് കൺസൾട്ടൻസി റോബർട്ട് ഹാഫ് പറഞ്ഞു. യുഎഇയിലെ 33 ശതമാനം കമ്പനികളും ഇലക്ഷൻ റിസൾട്ടിന് ശേഷം റിക്രൂട്ട്മെന്റുകൾ നടത്താനാണ് ആഗ്രഹിക്കുന്നത്. അതേസമയം 29 ശതമാനം കമ്പനികളും റിക്രൂട്ട്മെന്റുകൾ താത്കാലികമായി മരവിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
യുഎഇ ഒരു ആഗോള ഹബ് എന്ന നിലയിൽ, ലോകമെമ്പാടും നടക്കുന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പുകൾ ഈ മേഖലയിലെ പല ബിസിനസുകളെയും വളരെയധികം സ്വാധീനിച്ചേക്കാം. ഉയർന്ന പണപ്പെരുപ്പവും അസ്ഥിരമായ പലിശനിരക്കും നിലനിൽക്കുമ്പോൾ, പല ബിസിനസുകളും അതിനനുസരിച്ചാണ് തീരുമാനങ്ങളെടുക്കുകയെന്ന് റോബർട്ട് ഹാഫിലെ മിഡിൽ ഈസ്റ്റിൻ്റെ ഡയറക്ടർ ഗാരെത് എൽ മെറ്റൂറി പറഞ്ഞു.യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq