തീപിടുത്തം: യുഎഇയിലെ പ്രവാസികൾ അടക്കം അറിഞ്ഞിരിക്കണം, ഈ സേവനത്തെ കുറിച്ച്

യുഎഇയിൽ തീപിടുത്തം പ്രതിരോധിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാൻ സ്മാർട്ട് അലാറം നടപ്പിലാക്കിയിട്ടുണ്ട്. ഹസ​ന്റുക്ക് എന്ന അറബി പദത്തിന് സംരക്ഷണം എന്നാണ് അർത്ഥം. തീപിടുത്തമുണ്ടായാല്‍ അടിയന്തിര പ്രതികരണം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തെ വില്ലകളിലും കെട്ടിടങ്ങളിലും സ്മാർട്ട് അലാറം ഘടിപ്പിക്കുന്ന സംവിധാനമാണ് ഹസ​ന്റുക്ക്. സ്മാർട്ട് അലാറത്തിലൂടെ തീപിടുത്തം പ്രതിരോധിക്കാനും രക്ഷാപ്രവർത്തനം ഊർജിതമാക്കാനും സാധിക്കും.

തീപിടുത്തമുണ്ടായാൽ ഉടൻ തന്നെ മുന്നറിയിപ്പ് നൽകികൊണ്ട് അലാറം മുഴങ്ങുകയും ഫയർ ആൻഡ് സേഫ്റ്റി കേന്ദ്രത്തിലേക്ക് സ്വയമേവ അറിയിപ്പ് നൽകുകയും ചെയ്യും. 120 സെക്കന്റിനുളളില്‍ അലാറം യഥാർഥമാണോ തെറ്റാണോ എന്നുറപ്പിക്കാന്‍ ഓപ്പറേറ്റർമാർക്ക് സാധിക്കും. സംഭവസ്ഥലത്തേക്ക് അടിയന്തര സഹായം എത്തിക്കുന്നതിനായി എമർജൻസി സർവീസ് കൺട്രോൾ റൂമുകളെയും അടുത്തുള്ള സിവിൽ ഡിഫൻസ് സെന്ററുകളിലേക്കും സന്ദേശമെത്തും. സന്ദേശത്തിനൊപ്പം തീയുടെ കാഠിന്യവും അപകടസ്ഥലത്തേക്ക് വേ​ഗത്തിൽ എത്തിച്ചേരാനുള്ള വഴിയും അറിയിക്കും. ഇത്തിസലാത്താണ് ‘ഹസന്റുക്ക്’ ഫോർ ഹോംസ് നടപ്പിലാക്കുന്നത്. 2024 ജനുവരി 1 മുതൽ നിലവിലുള്ളതും നിർമാണത്തിലിരിക്കുന്നതുമായ എല്ലാ റസിഡൻഷ്യൽ വില്ലകളിലും ഹസന്റുക്ക് സംവിധാനങ്ങൾ നടപ്പിലാക്കുന്നുണ്ട്. സംവിധാനം പൂർണമായും സിവില്‍ ഡിഫന്‍സുമായി ബന്ധിപ്പിച്ചിട്ടുണ്ട്. വാടക വില്ലകളിൽ ഉൾപ്പെടെ ഉടമസ്ഥൻ സംവിധാനം നടപ്പിലാക്കേണ്ടതാണ്.

നിർമിത ബുദ്ധിയുടെ സഹായത്തോടെ സെന്‍ട്രല്‍ അലാറവുമായി ‘ഹസന്റുക്ക്’ ബന്ധിപ്പിച്ചിട്ടുണ്ട്. സിസ്റ്റത്തിന്റെ പ്രാഥമിക ഘടകം അലാറം പാനലാണ്. ചൂടും പുകയുമെല്ലാം തിരിച്ചറിയാന്‍ സാധിക്കുന്ന സെന്‍സറുകളുണ്ട്. കെട്ടിടത്തിന്റെ വിവിധ മുറികളില്‍ സെന്‍സറുകള്‍ ഘടിപ്പിക്കും. അവ അലാറം പാനലുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുളള അസ്വഭാവികത അനുഭവപ്പെട്ടാല്‍ സെന്‍സറുകള്‍ അലാറം പാനലിലേക്ക് സിഗ്നല്‍ നല്‍കും. അലാറം കമാന്റ് ആൻഡ് കണ്‍ട്രോള്‍ സെന്ററിനാണ് വിവരങ്ങള്‍ നല്കുക. ആധികാരികത പരിശോധിച്ച് ഉടനടി രക്ഷാപ്രവർത്തനങ്ങള്‍ ഉള്‍പ്പടെയുളള നടപടികളിലേക്ക് കടക്കാം. പരമാവധി 120 സെക്കന്റിനുളളിലാണ് ഇതെല്ലാം നടക്കുക. home.moi.gov.ae വെബ് പോർട്ടല്‍ വഴി ഹസന്റുക്ക് ഓർഡർ ചെയ്യാം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy