യുഎഇയിലെത്തുന്ന പ്രവാസികളേറെയും ലൈഫ് ഇൻഷുറൻസ് എടുക്കുന്നതിന്റെ നിരക്ക് വളരെ ഉയർന്നിട്ടുണ്ട്. യുഎഇ ഉപഭോക്താക്കളിൽ 60 ശതമാനം പേരും 31നും 45നും ഇടയിൽ പ്രായമുള്ളവരാണെന്ന് ബജാജ് അലിയൻസ് ലൈഫ് ഉദ്യോഗസ്ഥൻ രാജേഷ് കൃഷ്ണൻ പറയുന്നു. താങ്ങാനാവുന്ന പ്രീമിയങ്ങൾ, നല്ല വരുമാനം, വാഗ്ദാനമായ സാമ്പത്തിക വളർച്ചാ അവസരങ്ങൾ, ഇവയെല്ലാം ഇൻഷുറൻസെടുക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളായി മാറിയിട്ടുണ്ട്. പ്രായപരിധി ഉയരുന്തോറും പ്രീമിയവും ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബജാജ് അലയൻസ് ലൈഫിൻ്റെ പോർട്ട്‌ഫോളിയോയിലേക്കുള്ള സംഭാവനയുടെ ഏകദേശം 10 ശതമാനവും എൻആർഐകളിൽ നിന്നാണ്. ഇതിൽ 26 ശതമാനവും യുഎഇയിൽ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ ഇന്ത്യക്കാരുടെ സംഭാവനയാണ്. എൻആർഐകൾ ഇന്ത്യയിലേക്ക് മടങ്ങുന്നതിൽ വളരെയധികം താൽപ്പര്യമുണ്ടെന്നും അതിനാൽ തങ്ങളുടെ നിക്ഷേപത്തിൻ്റെ ഒരു ഭാഗം അവരുടെ മാതൃരാജ്യത്ത് നടത്താൻ ആഗ്രഹിക്കുന്നുവെന്നും കൃഷ്ണൻ പറഞ്ഞു. “ഇന്ത്യൻ വിപണികൾ വളരെയേറെ നിയന്ത്രിതമാണ് – അത് ബാങ്കിംഗ്, ഇൻഷുറൻസ് അല്ലെങ്കിൽ ഇക്വിറ്റി ആകട്ടെ – അവ സുതാര്യവുമാണ്. ഇന്ത്യയിൽ നൽകിയിട്ടുള്ള ധാരാളം അസറ്റ് ക്ലാസുകളിൽ നിന്നുള്ള വരുമാനം അസാധാരണമാണ്. ഇന്ത്യയിലേക്ക് തിരികെ നിക്ഷേപിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണിവ,” അദ്ദേഹം കൂട്ടിച്ചേർത്തു. ബജാജ് അലയൻസ് ലൈഫിൻ്റെ യുഎഇയിലെ പ്രതിനിധി ഓഫീസിൻ്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq