
വെറും 250 രൂപയ്ക്ക് ടിക്കറ്റ് ലോക്ക് ചെയ്യാനുള്ള സേവനവുമായി ഈ എയർലൈൻ
ഫെയർ ലോക്ക് സേവനത്തിന് എയർ ഇന്ത്യ എക്സ്പ്രസിൽ തുടക്കമായി. അവസാന നിമിഷ യാത്രകളിലെ ഉയർന്ന ടിക്കറ്റ് നിരക്കിൽ നിന്ന് പരിരക്ഷ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് സേവനം ആരംഭിച്ചിരിക്കുന്നത്. യാത്രാ തീയതിക്ക് മുമ്പ് എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിൽ ലഭ്യമായ ഏറ്റവും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലോക്ക് ചെയ്യാനാകും. ഈ നിരക്ക് അടുത്ത 7 ദിവസത്തേക്ക് മാറ്റമില്ലാതെ തുടരും. ലോക്ക് ചെയ്യുന്നതിനായി ലോക്ക് ഫീ ആയി ആഭ്യന്തര ടിക്കറ്റിന് 250 രൂപയും രാജ്യാന്തര ടിക്കറ്റിന് 500 രൂപയും മാത്രം നൽകിയാൽ മതി. കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ അവസരമൊരുക്കുന്നതാണ് ഈ സംവിധാനം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq
Comments (0)