ദുബായിൽ 33കാരനെ ഇസ്രയേലി കൗമാരക്കാരൻ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ ജീവപര്യന്തം ഒഴിവാക്കാൻ അപ്പീൽ നൽകി പ്രതിഭാഗം. 19കാരന്റേത് സ്വയം പ്രതിരോധമായിരുന്നെന്ന് പ്രതിഭാഗം വാദിച്ചു. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ബിസിനസ് ബേ ഏരിയയിൽ വച്ചാണ് കൊലപാതകം നടന്നത്. ഇസ്രയേൽ പൗരന്മാരായ 33കാരനും 19കാരനും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇരുവരും തമ്മിൽ മുമ്പും പ്രശ്നങ്ങളുണ്ടായിരുന്നു. മുമ്പും വധഭീഷണി മുഴക്കിയിട്ടുണ്ടെന്നും കൗമാരക്കാരൻ കയ്യിൽ കത്തി കരുതിയിരുന്നെന്നും ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് പറഞ്ഞു.
അതേസമയം ആയുധം കയ്യിൽ വച്ചത് സ്വയം പ്രതിരോധത്തിനാണെന്നും പ്രതിയുടെ പ്രായം കരുതിയും ശിക്ഷയിൽ ഇളവ് നൽകണമെന്ന് പ്രതിഭാഗം അപ്പീൽ നൽകി. കൗമാരക്കാരന്റെ അഞ്ച് സുഹൃത്തുക്കൾക്ക് കോടതി ശിക്ഷ വിധിച്ചു. 10 വർഷത്തെ തടവിനാണ് വിധിച്ചത്. ഇവരെ ശിക്ഷാ കാലാവധിക്ക് ശേഷം നാട് കടത്തും. കൊലപാതകം നടന്ന് 24 മണിക്കൂറിനുള്ളിൽ ദുബായ് പോലീസ് പ്രതികളെ പിടികൂടിയിരുന്നു. ജൂലൈ മാസത്തിൽ അപ്പീൽ കോടതി വിധി പുറപ്പെടുവിക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq